പോലീസിന്റെ യൂണീഫോം ഉണങ്ങുന്നത് ശ്രീകോവിലിനു മുന്നിൽ; ബൂട്ടിട്ട് മാളികപുറത്ത്

ശബരിമലയിൽ പോലീസ് ആചാര ലംഘനം നടത്തി എന്ന അതീവ ഗുരുതരമായ കാര്യങ്ങളാണ്‌ പുറത്തുവരുന്നത്. ശ്രീകോവിലിനു മുന്നിൽ പോലീസുകാർ തുണി ഉണങ്ങാൻ ഇടുക, കോട്ടുകൾ വിരിച്ചിടുക, മാളികപുറത്ത് ബൂട്ടിട്ട് കയറുക തുടങ്ങിയ അശുഭകരമായ കാര്യങ്ങൾ പുറത്തുവരികയാണ്‌. ശബരിമലയിൽ ഇന്നു വരെ പോലീസുകാർ പരസ്പരം അയ്യപ്പ സ്വാമിമാരായി കണ്ട് സ്വാമി പോലീസ് എന്നായിരുന്നു വിളി. ഭക്തർ അവരെ സാറേ..എന്ന് വിളിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. എല്ലാ ഭക്തരും സാറേ എന്നു വിളിക്കണം. കാരണം സ്വാമി പോലീസ് വിളി മാറ്റി. വളരെ ഗുരുതരമായ ആരോപണങ്ങൾ ഇവയാണ്‌. ശ്രീകോവിലിനു മുന്നിൽ പോലീസിന്റെ കോട്ടുകൾ അവിടുത്തേ കൈവരികളിൽ ഉണക്കാൻ ഇട്ടിരിക്കുന്നു.സന്നിധാനത്ത് ഉള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതെല്ലാം നിയന്ത്രിക്കണം.

മറ്റൊരു ആരോപണം പോലീസിനെതിരേ ഉയർന്നിരിക്കുന്നു. മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ ആരോപിച്ചു. ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും തൊപ്പിയും ബൂട്ടും ഉള്‍പ്പെടെ പൂര്‍ണ യൂണിഫോം വേണമെന്നാണ് എഡിജിപി പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ചു ഡ്യൂട്ടിക്കു നിന്നവരാണ് ഇന്നലെ ഉച്ചയോടെ ബൂട്ടിട്ടു കയറിയത്. മാളികപ്പുറം മേല്‍പ്പാലം വഴി ക്ഷേത്രത്തിനടുത്തുവരെയെത്തി. അയ്യപ്പന്മാര്‍ പരാതി പറഞ്ഞതോടെ പൊലീസ് അവിടെ നിന്നുമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെല്ലം വലിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലസമയത്ത് പല നിയമം. നട തുറക്കുന്ന ദിവസം ദര്‍ശനം തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 15, 16 തീയതികളില്‍ പെരുവഴിയിലായി. 16ന് നിലയ്ക്കല്‍ എത്തിയവര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാത്തിരുന്നത് മണിക്കൂറുകള്‍. ഇതിനെല്ലാം കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്. .

 

Top