മിഠായി തെരുവില്‍ വന്‍ സംഘര്‍ഷം

കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം.   ഹര്‍ത്താല്‍ അനുകൂലികളും, മിഠായി തെരുവില്‍ കടകള്‍ തുറന്ന വ്യാപാരികളും, കടകള്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും  തമ്മില്‍ നേര്‍ക്കു നേര്‍ നിലയുറപ്പിച്ചിരിക്കുയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും, കടകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അക്രമികളെ പോലീസ് ലാത്തി വീശി ഓടിയ്ക്കുകയാണ്. യുവമോര്‍ച്ച, ബിജെപി, കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് മിഠായി തെരുവില്‍ വ്യാപാരികള്‍ കട തുറന്നതിന് പിന്നാലെ സംഘടിച്ച് എത്തിയത്. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

Top