പത്തനംതിട്ട: ശബരിമലയില്‍ സത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന സമരസമിതിയുടെ തീരുമാനം അയയുന്നു. കടുത്ത നടപടികളിലേക്ക് പോലീസ് നീങ്ങിയതോടെയാണ് സമരസമിതി പതിയെ പിന്‍വാങ്ങുന്നത്. സമര പന്തല്‍ രാവിലെ പോലീസ് പൊളിച്ച് നീക്കി. പത്തിനും അമ്പതിനും ഇടയിലുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന പഴയ ബോര്‍ഡ് ദേവശ്വം ബോര്‍ഡ് മറച്ചു. മലകയറാന്‍ സ്ത്രീകള്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സന്നിധാനത്ത് അവലോകനയോഗം ചേരും. ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലില്‍ തുടരുകയാണ്. പ്രാര്‍ത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോണ്‍ഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.തുലാമാസപൂജകള്‍കള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണുക്ക് പ്രത്യേക ഒരുക്കങ്ങളില്ല. സന്നിധാനത്ത് പൊലീസിനെ വിന്യസിച്ചിട്ടില്ല.
എന്നാല്‍ ഇന്ന് സന്നിധാതത്ത് എത്തുന്നതിനായി ധാരാളം സ്ത്രീ സംഘങ്ങള്‍ സംസ്ഥാനത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ലഭിച്ച ആവകാശം തട്ടിത്തെറിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ഭക്തര്‍ പറയുന്നത്. ഇവര്‍ മലകയറാന്‍ തയ്യാറായാല്‍ സംഘര്‍ഷം ഉണ്ടാകാത്ത രീതിയില്‍ പോലീസ് നടപടികള്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ കോടതി വിധിക്ക് ശേഷം ആദ്യമായി ഇന്ന് വനിതകള്‍ അയ്യപ്പ സന്നിധിയിലെത്തും.
രാവിലെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. കെഎസ്ആര്‍ടിസി വാഹനം വരെ തടഞ്ഞ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം ഇന്ന് പമ്പയില്‍ തന്ത്രികുടുംബം പ്രാര്‍ത്ഥനാസമരം നടത്തും.
പൊലീസ് നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയെങ്കിലും സമരം ശക്തമാക്കാനാണ് ആചാര സംരക്ഷണ സമിതിയുടെ നീക്കം. ഇവര്‍ക്ക് പിന്തുണയുമാി സര്‍വ്വമത പ്രാര്‍ത്ഥനായജ്ഞവുമായി കോണ്‍ഗ്രസും ഉപവാസവുമായി ബിജെപിയും രംഗത്തുണ്ട്. അതേസമയം ശബരിമലയിലേക്ക് യുവതികള്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പദ്മകുമാര്‍ പറയുന്നത്. രാവിലെ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കാന്‍ സന്നിധാനത്തെത്തും.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.