രണ്ട് ഹിന്ദു എംഎൽഎമാർ അടക്കം പത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക്!ആദ്യ ഘട്ട സമരം വിജയം:പങ്കെടുത്തത് അഞ്ചു ലക്ഷം അമ്മമാർ അടക്കം കാൽക്കോടി വിശ്വാസികൾ;അഭിനന്ദിച്ച് അമിത് ഷാ

 സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആർഎസ്എസും -ബിജെപിയും കേരളത്തിൽ നടത്തുന്ന ആദ്യഘട്ട സമരം വൻ വിജയമെന്ന് വിലയിരുത്തൽ. വിവിധ ഘട്ടങ്ങളിലായി നടന്ന സമരത്തിൽ അഞ്ചു ലക്ഷം അമ്മമാർ അടക്കമുള്ള സ്ത്രീകളെ അണിനിരത്തായതായാണ് സമരസമിതിയുടെ വിലയിരുത്തൽ. ആദ്യ ഘട്ട സമരം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിനും അമിത്ഷായ്ക്കും സമരസമിതി നൽകിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ ബിജെപി നേതൃത്വത്തിനു കൂടുതൽ പ്രതീക്ഷകൾ നൽകി അമിത്ഷായുടെ അഭിനന്ദനവും എത്തിയിട്ടുണ്ട്.
ഇതിനിടെ കോൺഗ്രസിൽ നിന്നുള്ള രണ്ട് ഹിന്ദു എംഎൽഎമാർ അടക്കം പത്ത് നേതാക്കൾ ബിജെപിയിലേയ്ക്ക് എത്തുമെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന സൂചന. ഇതിനുള്ള ചർച്ചകൾ ദേശീയ തലത്തിൽ നിന്നു തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഇതിൽ ഒരാൾ സംസ്ഥാന തലത്തിൽ തന്നെയുള്ള മുസ്ലീം നേതാവാണെന്നും ബിജെപി പറയുന്നു. ശബരിമല സമരത്തിൽ ബിജെപിയുടെ നിലപാടിനോട് അനുകൂല മനോഭാവമുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് കണ്ടെത്തി പട്ടിക തയ്യാറാക്കി നൽകുന്നതിനാണ് അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നിലപാടിനെ പിൻതുണച്ചില്ലെങ്കിൽ പോലും, കോൺഗ്രസിനെ എതിർത്ത് നിൽക്കുന്നവരെയും, വിഷയത്തിൽ മൗനം പാലിക്കുന്നവരെയും കണ്ടെത്തി ചർച്ച നടത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
bjp
ശബരിമല വിഷയത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ 25 ലക്ഷം പേരെ തെരുവിൽ ഇറക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇത് വോട്ടാക്കി മാറ്റാനും കഴിയണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു അമിത് ഷാ നിർദേശം നൽകുന്നു. ഈ സാഹചര്യത്തിൽ കർശനമായ പരിശോധന ശബരിമല വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിനു അമിത്ഷ നൽകിയിരിക്കുന്നത്.
രണ്ടാം ഘട്ടമായി ആർഎസ്എസും ബിജെപിയും നടത്തുന്ന സമരത്തിൽ പരമാവധി വീട്ടമ്മമാരെ പങ്കെടുപ്പിക്കണമെന്ന നിർദേശമാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്നത്. ഇത് അനുസരിച്ചുള്ള കൃത്യമായ പദ്ധതികൾ നടപ്പാക്കണമെന്നും നിർദേശിക്കുന്നു. കേരളത്തിൽ നിർണ്ണായകമായ സ്വാധീനമുണ്ടാക്കാൻ ശബരിമല വിഷയത്തെ ഉപയോഗിക്കണമെന്നും, ഇത് കൃത്യമായ അവസരമാണെന്നുമാണ് അമിത്ഷാ നൽകിയിരിക്കുന്ന നിർദേശം. ഇത് ഏത് വിധത്തിൽ ഗുണപ്പെടുത്താനാവുമെന്നാണ് ബിജെപി ആലോചിക്കുന്നത്. സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടും, കോൺഗ്രസിന്റെ നിസംഗഭാഗവവും ഇതിന് ഗുണം ചെയ്യുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.രണ്ട് ഹിന്ദു എംഎൽഎമാർ അടക്കം പത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക് എത്തും എന്നും സൂചനയുണ്ട് .കെപിസിസിയിൽ തഴയപ്പെട്ട ഉന്നത നേതാവും പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന നേതാവും മുൻപേ ബിജെപിയുമായി ചേർച്ച നടത്തിയവരും ബിജെപിയിൽ എത്തും എന്നാണ് പാർട്ടി കണക്കു കൂട്ടുന്നത് .അവരുമായി മൃദു സമീപനം ആണിപ്പോഴും .അതേസമയം ബിജെപിയിൽ എത്തുന്നതിൽ മുതിർന്ന മുസ്ലീം നേതാവും ഉണ്ടെന്ന സൂചനയുണ്ട്
Top