ആദ്യം സൗഹൃദം പിന്നെ പ്രണയം ഇപ്പോള്‍ വിവാഹവും; അരുവിക്കര എംഎല്‍എ ശബരീനാഥും സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

എംഎല്‍എയും സബ്കളക്ടറും തമ്മിലുള്ള പ്രണയം വിവാഹത്തിലേയ്ക്ക്. അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു.

തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാറ്റയിലെ തന്റെ ജോലി ഉപേക്ഷിച്ചാണ് ശബരീനാഥ് അച്ഛന്‍ മരണപ്പെട്ടതിനാല്‍ ഒഴിവ് വന്ന അരുവിക്കരയിലെ സീറ്റിലേയ്ക്ക് മത്സരിച്ചത്. അനായാസ ജയമാണ് സ്വന്തമാക്കിയതും. ദിവ്യയും പ്രാഗത്ഭ്യം തെളിയിച്ച ഓഫീസര്‍ എന്ന് പേരെടുത്തിരുന്നു. തിരുവനന്തപുരം ലോ അക്കാഡമിയിലെ സമരത്തില്‍ നടത്തിയ ഇടപെടലുകള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Top