സ്റ്റീഫന്റെ പരിപാടിയില്‍ വരാം.. എന്റെ നിറമോ, കുലമോ ആണോ പ്രശ്‌നം..? കളക്ടർ ദിവ്യ എസ്. അയ്യർക്കെതിരെ ഗായകൻ പന്തളം ബാലൻ.എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം,എനിക്ക് വാലില്ല.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം വിപണന മേളയുടെ സമാപന വേദിയില്‍ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് ഗായകൻ പന്തളം ബാലന്‍.തന്റെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന ദിവ്യ എസ് അയ്യരുടെ നടപടിയാണ് പന്തളം ബാലനെ പ്രകോപിപ്പിച്ചത്. പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത് എന്ന് പന്തളം ബാലന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പന്തളം ബാലന്റെ വിമര്‍ശനം.

ഗാനമേളയ്ക്കിടെ പാടുന്നതിനിടയിലായിരുന്നു തന്റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കളക്ടര്‍ക്കെതിരെ പന്തളം ബാലന്റെ പ്രതികരണം.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ആണ് കളക്ടർ ദിവ്യ എസ്. അയ്യർക്കെതിരെ ഗായകൻ പന്തളം ബാലൻ രംഗത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ആലോചിക്കുകയായിരുന്നു. പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത്. ബാക്കി പരിപാടിക്കൊക്കെ വന്നിരുന്നു. പന്തളം ബാലന്റെ നിറമാണോ, മതമാണോ പ്രശ്‌നം? ജാതിയാണോ പ്രശ്‌നം, കുലമാണോ പ്രശ്‌നം? അങ്ങനെ ഒരു കലാകാരനെ ഇകഴ്ത്തി കാണാന്‍ പാടില്ല. വ്യക്തിപരമായ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഒരു കാലാകാരനോടും ചെയ്യാന്‍ പാടില്ല”- പന്തളം ബാലൻ വേദിയിൽ പറഞ്ഞു.

എത്ര വലിയ കളക്ടറായാലും ശരി. കലാകാരനാണ് മുന്നില്‍. കലാകാരനാണ് സമൂഹത്തിന്റെ സ്വത്ത്. കലാകാരന്റെ പ്രതിബദ്ധതയാണ് സമൂഹത്തോടുള്ളത്. അവനിലൂടെയാണ്”- പന്തളം ബാലൻ പറഞ്ഞു.

‘കെപിഎസി പോലെയുള്ള നാടക ഗ്രൂപ്പുകളിലൂടെയാണ് ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിയത്. സംശയമില്ലാത്ത കാര്യങ്ങളാണ്. എന്റെ ചോദ്യമാണിത്. മറ്റുള്ള പരിപാടികളില്‍ ഞാന്‍ കളക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് വന്നില്ല?”

”കെപിഎസി പോലെയുള്ള നാടക ഗ്രൂപ്പുകളിലൂടെയാണ് ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിയത്. സംശയമില്ലാത്ത കാര്യങ്ങളാണ്. എന്റെ ചോദ്യമാണിത്. മറ്റുള്ള പരിപാടികളില്‍ ഞാന്‍ കളക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് വന്നില്ല?”

”ഞാന്‍ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാന്‍. സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലന്‍ പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്‌നം? എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം. എന്താ എനിക്ക് വാലില്ല. എന്നെ അംഗീകരിക്കുന്ന ലക്ഷ കണക്കിന് ആളുകളുണ്ട് കേരളത്തില്‍. എനിക്ക് അതുമതി”- ഇതു എന്റെ പ്രതിഷേധമാണെന്നും പന്തളം ബാലന്‍ പറഞ്ഞു.
”ഞാന്‍ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാന്‍.

സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലന്‍ പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്‌നം? എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം. എന്താ എനിക്ക് വാലില്ല. എന്നെ അംഗീകരിക്കുന്ന ലക്ഷ കണക്കിന് ആളുകളുണ്ട് കേരളത്തില്‍. എനിക്ക് അതുമതി”- ഇതു എന്റെ പ്രതിഷേധമാണെന്നും പന്തളം ബാലന്‍ പറഞ്ഞു.

എന്നാല്‍, എന്റെ കേരളം പ്രദര്‍ശനമേളയില്‍ സ്റ്റീഫന്‍ ദേവസിയുടെ പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തതെന്നും സ്റ്റീഫന്‍ അടുത്ത സുഹൃത്തായതുകൊണ്ടാണ് വന്നതെന്നും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ഗായിക മഞ്ജരിക്കൊപ്പവും കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, എന്റെ കേരളം പ്രദര്‍ശനമേളയില്‍ സ്റ്റീഫന്‍ ദേവസിയുടെ പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തതെന്നും സ്റ്റീഫന്‍ അടുത്ത സുഹൃത്തായതുകൊണ്ടാണ് വന്നതെന്നും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ഗായിക മഞ്ജരിക്കൊപ്പവും കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Top