ദിവ്യ എസ്.അയ്യര്‍ ദിവ്യാ എസ് അയ്യരുടെ വിവാദ ഭൂമികൈമാറ്റത്തിന് സ്റ്റേ; ഭൂവുടമയെ കണ്ടിട്ടുപോലുമില്ലെന്ന് ദിവ്യ …സബ് കളക്ടറുടെ നടപടി സംശയ നിഴലിൽ

തിരുവനന്തപുരം:വർക്കലയിൽ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ ദിവ്യാ എസ് അയ്യരുടെ ഭൂമി വിട്ടുകൊടുക്കൽ റവന്യൂമന്ത്രി റദ്ദാക്കി ; ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണം; അതീവ രഹസ്യമായി ഹിയറിങ് നടത്തിയ സബ് കളക്ടറുടെ നടപടി സംശയ നിഴലിൽ ആയിരിക്കയാണ് ഭർത്താവിന്റെ കുടുംബ സുഹൃത്തിനെ സഹായിച്ച ഇടപാടിൽ ഐഎഎസുകാരിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം എംഎൽഎ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു .കാർത്തികേയന്റെ മകൻ ശബരിനാഥിന്റെ ഭാര്യയ്‌ക്കെതിരെ കുരുക്ക് മുറുക്കാൻ ഉറച്ച് പിണറായി സർക്കാർ അരയും തലയും മുറുക്കി രംഗത്ത് .അതിനിടെ സ്വകാര്യവ്യക്തിക്കു ഭൂമി നല്‍കിയെന്ന വിവാദത്തില്‍ നടപടിയെടുത്തത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നു തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും സബ് കലക്ടര്‍ പറഞ്ഞു. പരാതിയുള്ളവര്‍ക്കു ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു. അതേസമയം, വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു. വി. ജോയ് എംഎല്‍എയുടെ പരാതിയിലാണു നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. പരാതി കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നതുവരെയാണ് സ്റ്റേ.

വിവാദം പിറന്നത് ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തതാണു വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തു ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായിരിക്കുന്നത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്.

ഭൂമി ഏറ്റെടുത്ത തഹസിൽദാറിന്റെ നടപടിക്കെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയെന്ന് സിപിഎം ആരോപിക്കുന്നു. ഇതിൽ പ്രാഥമികമായി ചില ശരികളുണ്ടെന്ന് മന്ത്രി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മന്ത്രി ഉത്തരവ് റദ്ദാക്കിയത്.കൈവശം വെച്ചനുഭവിക്കുന്ന റീസർവേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നൽകണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സർക്കാർ ഏറ്റെടുത്ത റീസർവേ 227ൽ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാൽ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യർ റീസർവേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഒപ്പം റീസർവേ 227ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഏറ്റെടുത്ത താഹസിൽദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സർക്കാർ പുറമ്പോക്കും ലിജിക്ക് ലഭിച്ചു. ഇതാണ് വിവാദങ്ങൾക്ക് കാരണം.

അതീവരഹസ്യമായാണ് ദിവ്യ എസ് അയ്യർ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ ദിവ്യ എസ് അയ്യർ നിയമലംഘനം നടത്തിയെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്ന ഭൂമി പതിച്ചു നൽകിയതിതെിരെ ഇലകമൺ പഞ്ചായത്ത് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വി ജോയി എംഎൽഎ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, തന്നെയും ഭാര്യ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും പ്രതികരണവുമായി കെ.എസ്. ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് വര്‍ക്കല എംഎല്‍എ വി. ജോയ് നല്‍കിയ പരാതി ദുരൂഹമാണെന്നും എംഎല്‍എ ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതി വിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നതു സാധാരണമാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നതു ശരിയായ രാഷ്ട്രീയധർമമല്ല– ശബരി എഴുതി.

Top