പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ചെരുപ്പ് ധരിച്ച് തിരുവാഭരണ സന്നിധിയില്‍!.പരസ്യമായി മാപ്പ് പറഞ്ഞ് സ്വയം മാറി നില്‍ക്കണമെന്ന് തന്ത്രി മണ്ഡലം.

തിരുവനന്തപുരം : ശബരിമല ശ്രീഅയ്യപ്പന്റെ തിരുവാഭരണം സൂക്ഷിയ്ക്കുന്ന സ്ഥലത്തിന്റെ വിശുദ്ധിപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പത്തനംതിട്ട ജില്ലാ കളക്ടറെ അടിയന്തിരമായി സ്ഥലം മാറ്റണമെന്ന് തന്ത്രി മണ്ഡലം പ്രസിഡന്റ് പ്രൊഫ . വി.ആര്‍.നമ്പൂതിരി , വെെസ് പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കൂടല്‍മന വിഷ്ണു നമ്പൂതിരി , ട്രഷറര്‍ പാല്‍കുളങ്ങര ഗണപതി പോറ്റി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എല്ലാ മതസ്ഥരുടേയും ആചാരങ്ങള്‍ പാലിക്കുവാന്‍ വേണ്ട സംരക്ഷണം ഒരുക്കേണ്ട ഉദ്യോഗസ്ഥ തന്നെ പരസ്യമായ ആചാരലംഘനം നടത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഈ അപരാധത്തിന് പരസ്യമായി മാപ്പ് പറയുകയും സ്ഥാനത്തുനിന്നും സ്വയം മാറിനില്‍ക്കുന്നതിനും കളക്ടര്‍ ദിവ്യ.എസ്. അയ്യര്‍ തയ്യാറാകണം. മണ്ഡലകാലം ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് തന്ത്രി മണ്ഡലം മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top