ഇരിക്കൂറില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയുണ്ടാവില്ല; കെ സി ജോസഫിനെ മാറ്റി സഭയുടെ പിന്തുണയുളള സജീവ് ജോസഫ് സ്ഥാനാര്‍ത്ഥിയാകും

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കുത്തകമണ്ഡസലമായ ഇരിക്കൂറില്‍ ഇത്തവണ മന്ത്രി കെസി ജോസഫ് മത്സരിക്കില്ലെന്ന് ഉറപ്പായി. 32 ാം വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെസി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് മണ്ഡലം മാറാന്‍ കെസിയും തീരുമാനിച്ചത്. കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. നിരവധി തവണ കോണ്‍ഗ്രസിന്റെ ചാവേര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന സതീശന്‍ പാച്ചേനിക്ക് ഈ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇരിക്കൂരില്‍ സതീശന്‍ പാച്ചേനി മത്സരിക്കുമെന്ന് വാര്‍ത്തയും കോണ്‍ഗ്രസുകാര്‍ തള്ളികളയുന്നു. 60 ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലത്തില്‍ സഭയെ പിണക്കി കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. കെസി ജോസഫ് പിന്മാറിയാല്‍ ഇരിക്കൂരില്‍ ഇത്തവണ കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സജീവ് ജോസഫിനെ സഭയും പൂര്‍ണ്ണമായും പിന്താങ്ങുന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയില്ല.

വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും വിലയിരുത്തല്‍. ജോസഫ് മത്സര രംഗത്ത് നിന്ന് ആര്യാടനെ പോലെ പിന്മാറാന്‍ തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്നാണ് കെ സി ജോസഫിന്റെ വാദം. കെസി ജോസഫ് ഇനിയും മത്സര രംഗത്തിറങ്ങുന്നതിനോട് സഭയും പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് സഭയുടെയും ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന കാര്യവും ഇവര്‍ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ഇരിക്കൂര്‍ വിവാദങ്ങളുണ്ടാക്കി നഷ്ടപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വവും ആഗ്രഹിക്കുന്നില്ല. മണ്ഡലം നഷ്ടമാകുന്ന കെസി ഇത്തവണയും മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ സിറ്റിങ് സീറ്റ് ഏതെങ്കിലും മന്ത്രിക്ക് നല്‍കേണ്ടിവരും. ഐ ഗ്രൂപ്പില്‍ നിന്ന് ലീഗിന് നല്‍കിയ തിരുവമ്പാടിയാണ് കെസിയുടെ ലക്ഷ്യം വയ്ക്കുന്ന മറ്റൊരു സീറ്റ്. ഇതിന്റെ കാര്യത്തിലും അന്തിമ തീരുമാനമാകേണ്ടിയിരിക്കുന്നു. എന്തായാലും ഇരിക്കൂറില്‍ നിലവില്‍ സജീവ് ജോസഫിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന മുന്‍ഗണന. മണ്ഡലം മാറുന്ന കാര്യത്തില്‍ കെസി ജോസഫ് അഭിപ്രായം പറയാത്തതാണ് കോണ്‍ഗ്രസിനെ വയ്ക്കുന്ന ഏക പ്രശ്‌നം.

കെസി ജോസഫിനെതിരെ മണ്ഡലം പ്രസിണ്ടന്റുള്‍പ്പെടെയുള്ളഴര്‍ മാധ്യമങ്ങളില്‍ പരസ്യമായി പ്രസ്താവനയുമായി രംഗത്തെത്തിക്കഴിഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെ വിയോജിപ്പ് സമരങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും സ്വന്തം മണ്ഡലത്തില്‍ ഒരു വീടോ ഓഫീസ് സൗകര്യമോ ഒരുക്കിയിട്ടില്ല. ഗസ്റ്റ് ഹൗസ് മന്ത്രി എന്ന ആരോപണവും കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്നു .

കെ.സി.ജോസഫ് ഇരിക്കൂറില്‍ നിന്ന് മാറിയാല്‍ നോട്ടം ഇട്ടിരിക്കുന്ന തിരുവമ്പാടിയും കത്തോലിക്കാ മുന്നേറ്റ മണ്ഡലമാണ്. എയുടെ കൈവശം ഇരിക്കുന്ന ഇരിക്കൂറില്‍ നിന്നും മാറി ഐ’യുടെ തിരുവമ്പാടി എടുത്താല്‍ പകരം ഇരിക്കൂര്‍ ഐ’ പക്ഷത്ത് നില്‍ക്കുന്ന സജീവ് ജോസഫിന് കൊടുക്കുന്നതില്‍ സമവായം ഉണ്ടാകാം. തീവ്ര ഗ്രൂപ്പ് കാരന്‍ അല്ലാത്തതിനാലും എല്ലാ ഗ്രൂപ്പ് കാരോടും നല്ല ബന്ധം സൂക്ഷിക്കുന്ന സജീവ് ജോസഫ് പൊതു സ്വീകാര്യനും ആണ് ഇരിക്കൂര്‍ മണ്ഡലത്തില്‍.2011 ല്‍ പേരാവൂര്‍ സീറ്റ് കൊടുത്തിട്ട് തിരിച്ചെടുത്തതിനാല്‍ എ ഐ സിസിയുടെ പിന്തുണയും സജീവ് ജോസഫിനുണ്ടാകും. തിരുവമ്പാടി മുന്‍പ് കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ കൈവശം ഇരുന്ന സീറ്റാണ്. ലോകസഭയില്‍ മുരളീധരന്‍ മല്‍സരിച്ചപ്പോള്‍ കെ.കരുണാകരന്‍ ആ സീറ്റ് മലീഗിന് വിട്ടു കൊടുത്തതാണ്. കസ്തൂരി രംഗന്‍ വിഷയത്തില്‍ വേണ്ട നടപടികള്‍ കെ.സി. സ്വീകരിച്ചില്ല എന്ന ആരോപണവും സഭക്ക് ഉണ്ട്. കര്‍ഷക സമരങ്ങളില്‍ സഭയോട് ഒത്തു നില്‍ക്കുകയും സ്വദേശത്ത് തന്നെയുള്ള ചെറുപ്പക്കാരന്‍ എന്ന പ്ലസ് പോയിന്റും സജീവ് ജോസഫിനെ പിന്തുണക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നു.

Top