തിരുവനന്തപുരം: മന്ത്രിയായുളള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച്ച നടക്കും. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ ആയിരുന്നു മന്ത്രിസ്ഥാനം രാജിവെച്ചത് മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് (ബുധനാഴ്‍ച്) നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ. മന്ത്രിസഭയിലേക്കുള്ള എംഎല്‍എ സജി ചെറിയാന്റെ മടങ്ങി വരവ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്ഥിരീകരിച്ചു. തിരിച്ചെടുക്കുന്ന കാര്യം അറിയില്ലെന്നായിരുന്നു സജി ചെറിയാന്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണമെത്തുന്നത്.
നിയമതടസ്സമില്ല. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലക്കോ പ്രതിപക്ഷ നേതാക്കള്‍ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ യാതൊരു സംശയവും ഉണ്ടാവേണ്ട കാര്യമില്ല. സജിചെറിയാന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം.’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്. കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചിരുന്നു.