എൽഡിഎഫിന് ഉജ്ജ്വല വിജയം.സജി ചെറിയാന്റെ വിജയം 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

ചെങ്ങന്നൂര്‍: എൽഡിഎഫിന് ഉജ്ജ്വല വിജയം. ചരിത്രഭൂരിക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്.സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 46,347 വോട്ടും ലഭിച്ചു. ബിജെപിയിലെ പി എസ് ശ്രീധരന്‍പിള്ളക്ക് 35,270 വോട്ടും ലഭിച്ചു.യുഡിഎഫ് സ്വാധീന മേഖലകളിലടക്കം വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നേടിയത്.ചെങ്ങന്നൂര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ സജി ചെറിയാന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.

എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 18,113 ആണ് അവസാനം വിവരം ലഭിക്കുമ്പോഴുള്ള ലീഡ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം അവസാനവട്ട കണക്കുകൂട്ടലുകള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷമേ അന്തിമ കണക്കുകള്‍ ലഭ്യമാവുകയുള്ളൂ. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം നേടാനായത് അക്ഷരാർഥത്തിൽ യുഡിഎഫിനെ ഞെട്ടിച്ചു. പ്രതിരോധക്കോട്ടകളിലെ വിള്ളലിന്റെ ശക്തി അപ്പോഴാണ് സ്ഥാനാർഥി ഡി. വിജയകുമാറും കൂട്ടരും തിരിച്ചറിഞ്ഞത്. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.LDF VICTORY -SAJI

അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു. കോൺഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിച്ചു. മാന്നാർ അതിന്റെ സൂചനയാണ്. വോട്ട് പർച്ചേസ് ചെയ്തു. ധനധാരാളിത്തം എൽഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേർത്തു.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. ആകെ കിട്ടിയ 40 തപാല്‍ വോട്ടുകളില്‍ 40ഉം ഇടതുമുന്നണിക്ക് തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 60224 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 42,357 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 31,791 വോട്ടുകളും നേടി. ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തിയാണ് വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ക്കു ശേഷം ആദ്യം മാന്നാര്‍ പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. 23 ബൂത്തുകളുള്ള മാന്നാറില്‍ കഴിഞ്ഞ തവണ 440 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 2629 ആയി ഉയര്‍ന്നു.യുഡിഎഫ് അനുകൂല പഞ്ചായത്തായ പാണ്ടനാട് കഴിഞ്ഞ തവണ 288 വോട്ടുകളുടെ ലീഡ് യുഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 498 വോട്ടുകളുടെ ലീഡോടെ ഇവിടെയും എല്‍ഡിഎഫ് മേല്‍ക്കൈ നേടി.ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു.

Top