ചുംബിക്കാന്‍ മുട്ടിനിന്നവരല്ല ചുംബനസമരത്തിനെത്തിയത്: സജിതാ മഠത്തില്‍

കൊച്ചി: ചുംബനസമരത്തെ പിന്തുണച്ച് സജിതാമഠത്തില്‍. ചുംബനസമരം മുന്നോട്ട് വച്ച് ആശയങ്ങളുടെ പ്രസക്തി കേരളസമൂഹത്തില്‍ ഇന്നും ഏറിവരികയാണ്. രാഹുലുംരശ്മിയും ചെയ്ത തെറ്റിന്റെ പേരില്‍ കിസ് ഓഫ് ലവ് പാഴ്‌വാക്കാകില്ലെന്നും പെണ്‍വാണിഭവും രാഷ്ട്രീയ ചേരിപ്പോരും നേരത്തെ മുതല്‍ ഉള്ളതായിരുന്നുവെന്നും സജിത ചൂണ്ടിക്കാട്ടി. രാഹുലിന്റെയും രശ്മിയുടെയും പെണ്‍വാണിഭത്തിന്റെ പേരില്‍ സമരത്തെ പഴിചാരുന്നത് ശരിയല്ല. ഇവരുടെ അറസ്‌റ്റോടെ കിസ് ഓഫ് ലൗവിന്റെ പ്രസക്തി കുറയുന്നുമില്ല. ചുംബനസമരത്തോടും സമരരീതിയോടും താന്‍ പൂര്‍ണ്ണമായി യോജിക്കുന്നുവെന്നും സജിത വ്യക്തമാക്കി.

Top