‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്.
Top