വിവാഹം കഴിച്ചാല്‍ ബിക്കിനിയിടരുതെന്ന് ഉപദേശം; കണക്കിന് കൊടുത്ത് സാമന്തയുടെ മറുപടി

എന്തെല്ലാം പുരോഗമനം പറഞ്ഞാലും നടിമാരുടെ ബിക്കിനി ചിത്രം കണ്ടാല്‍ കുരുപൊട്ടുന്നവരാണ് ഇന്ത്യാക്കാര്‍. കപട സദാചാരത്തിന്റെ ആള്‍രൂപങ്ങളാണ് ഒട്ടുമുക്കാല്‍ പേരും. രഹസ്യമായി ആസ്വദിച്ച പരസ്യമായി തെറിപറയുന്നവര്‍. ഇത്തരത്തില്‍ അവസാനമായി ആക്രമണത്തിന് വിധേയമായിരിക്കുന്നത് നടി സാമന്തയുടെ ബിക്കിനി ചിത്രങ്ങളാണ്.

എന്നാല്‍ ബിക്കിനി ചിത്രങ്ങളില്‍ വിവാദ തിരി കൊളുത്താന്‍ വെമ്പി നില്‍ക്കുന്ന സൈബര്‍ അക്രമകാരികള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന നടിമാരെ നാം അടുത്തിടെ കണ്ടിരുന്നു. ഇതിനിടയിലാണ് തെന്നിന്ത്യന്‍ നടി സാമന്തയുടെ ബിക്കിനി ചിത്രത്തിന് സമൂഹ മാധ്യമത്തില്‍ പൊങ്കാല നേരിടേണ്ടി വന്നത്. എന്നാല്‍ നടി ഇതും കേട്ട് വായടച്ചിരുന്നില്ല. അതേ ചിത്രം വച്ചു തന്നെ നല്ല ചുട്ട മറുപടി കൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിന് ശേഷം ഞാന്‍ ഏങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പോടു കൂടി ട്വിറ്റര്‍ സ്റ്റോറിയിലൂടെയാണ് സാമന്തയുടെ മറുപടി. കുറിപ്പിനൊപ്പം വിമര്‍ശകര്‍ക്ക് പ്രഹരമായി ഒരു നടുവിരലിന്റെ ചിത്രവും സാമന്ത പങ്കുവച്ചിരുന്നു. സാമന്തയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്.

ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചതിനായിരുന്നു ആക്രമണം. വിവാഹിതയായ സാമന്ത ബിക്കിനി പോലുള്ള വസ്ത്രം ധരിക്കരുതെന്നാണ് ചിലരുടെ ഉപദേശം. അകിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ കുറിച്ചു. ഇതിനെതിരേയാണ് സാമന്ത പ്രതികരിച്ചത്.

Top