12 മിനിറ്റിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ്; പുത്തന്‍ സാങ്കേതിക വിദ്യയുമായി സാംസങ്

ബാറ്ററി സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കംക്കുറിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി സാംസങ് ഗവേഷകര്‍. ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍ 45 ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന ‘ഗ്രാഫേയ്ന്‍ ബാള്‍’ എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  മൊബൈല്‍ ഫോണുകളിലും വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വരും തലമുറ റീച്ചാര്‍ജബിള്‍ ബാറ്ററി വിപണിയിലെ മുഖ്യ സാന്നിധ്യമാവുമെന്ന് സാംസങ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ 12 മിനിറ്റ് മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

സ്മാര്‍ട്‌ഫോണുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത് വിപ്ലവകരമായൊരു ചുവടുവെപ്പായി വിലയിരുത്താവുന്ന ഈ ബാറ്ററി കാര്‍ബണിന്റെ ഒരു വകഭേദമായ ഗ്രാഫെയ്ന്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാംസങ് എസ്ഡിഐയും സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റീസ് സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്റ് ബയോളജിക്കല്‍ എഞ്ചിനീയറിങുമായി സഹകരിച്ച് സാംസങ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയില്‍ (എസ്.എ.ഐ.ടി) നിന്നുള്ള ഗവേഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തി ബാറ്ററിയുടെ താപനില ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിക്കില്ലെന്നതും ഇതിന്റെ സവിശേഷതയാണ്. നിലവില്‍ ഉപയോഗിച്ചുവരുന്ന ലിതിയം അയേണ്‍ ബാറ്ററികളില്‍ നിന്നും വ്യത്യസ്തമായി ഗ്രാഫെയ്ന്‍ ബോള്‍ ബാറ്ററികള്‍ക്ക് കുറഞ്ഞ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും 60 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്താന്‍ ബാറ്ററിക്കാവുമെന്നും സാംസങ് അവകാശപ്പെടുന്നു. എസ്.എ.ഐ.ടിയുടെ ഈ ഗവേഷണം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രാഫെയ്ന്‍ ബോള്‍ സാങ്കേതികവിദ്യയില്‍ അമേരിക്കയിലും കൊറിയയിലും എസ്.എ.ഐ.ടി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ച്ചത്.

Top