ഐഫോണ്‍ മോഡലില്‍ സാംസങ് ഗ്യാലക്‌സി സി2ഉം സി7 ഉം പുറത്തിറങ്ങി

samsung-galaxy-c5b

ഐഫോണ്‍ സ്വന്തമാക്കുക എന്നു പറയുന്നത് എല്ലാവരുടെയും സ്വപ്‌നമാകാം. പക്ഷെ, അത്രയും പണം മുടക്കി ഐഫോണ്‍ വാങ്ങാന്‍ പലര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഐഫോണാണെന്ന് തോന്നിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയാലോ? സാംസങ് ഗ്യാലക്‌സി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി.

ഐഫോണെന്നു തോന്നിപ്പിക്കുന്ന സാംസങ് ഗ്യാലക്‌സി സി പരമ്പരയില്‍പെട്ട സി5, സി7 എന്നീ ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. ഫോണുകള്‍ 32 ജിബി, 64 ജിബി വാരിയന്റുകളിലായാണ് പുറത്തിറങ്ങിയത്. ആപ്പിളിന്റെ ഐഫോണ്‍ 6, 6എസ് ഫോണുകളോട് ഏറെ സാമ്യമുള്ളതാണ് ഈ ഹാന്‍ഡ്‌സെറ്റുകള്‍.

ആദ്യം പുറത്തിറങ്ങിയ സി 5ന്റെ വലിപ്പം കൂടിയ മോഡലാണ് സി 7. ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് സി5, സി7 മോഡലുകളുടെ ഏറ്റവും വലിയ ഫീച്ചര്‍. രണ്ട് ഹാന്‍ഡ്‌സെറ്റിലും മെറ്റാലിക്ക് ബോഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. 1080ഃ1920 പിക്‌സല്‍ റെസലൂഷനുള്ള 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്‌ളേ, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒഎസ്, ഹൈബ്രിഡ് ഡ്യുവല്‍ സിം കാര്‍ഡ്, 8കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4 ജിബി റാം, 16 മെഗാപിക്‌സല്‍ പിന്‍കാമറ (ഫ്‌ലാഷോടെ), എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3300 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയാണ് സി 7 ലെ പ്രധാന ഫീച്ചറുകള്‍. 32 ജിബിക്ക് ഏകദേശം 26,600 രൂപയും 64 ജിബിക്ക് 28,600 രൂപയുമാണ് സി7 വില.

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഗ്യാലക്‌സി സി 5, 32 ജിബി, 64 ജിബി വാരിയന്റുകളിലായാണ് വിപണിയിലെത്തുന്നത്. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒഎസ്, ഡ്യുവല്‍ സിം (ഹൈബ്രിഡ്), 8 കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍, നാല് ജിബി റാം, ഫ്‌ളാഷുള്ള 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 2600 എംഎഎച്ച് ബാറ്ററി, 143 ഗ്രാം ഭാരം എന്നിവയാണ് സി5ന്റെ പ്രധാന ഫീച്ചറുകള്‍. സി 5ന്റെ 32 ജിബിക്ക് ഏകദേശം 22,500 രൂപയും 64 ജിബിക്ക് 24,600 രൂപയുമാണ് വില.

Top