എല്ലാ മലയാള ചാനലുകളും ഒറ്റ ആപ്ലിക്കേഷന്‍ വഴി കാണാം; സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

TV-ZONE

കൊച്ചി: ടിവി കാണാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം ഇനി നിങ്ങള്‍ക്ക് വേണ്ട. സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ പിന്നെ എന്തിന് പേടിക്കണം. എല്ലാ മലയാള ചാനലുകളും നിങ്ങളുടെ വിരത്തുമ്പിലെത്തും. ഒറ്റ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലാ ചാനലുകളും കാണാം. ടിവി സോണ്‍ മികച്ച സൗകര്യമാണ് നിങ്ങള്‍ക്കായി ഒരുക്കുന്നത്.

ഇഷ്ടപ്പെട്ട പരിപാടികളെല്ലാം തികച്ചും സൗജന്യമായി ടിവി സോണ്‍ ആപ്പിലൂടെ കാണാന്‍ സാധിക്കും. എറണാകുളം ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ടിവി സോണാണ് പുതിയ ആപ്ലിക്കേഷനു പിന്നില്‍. ന്യൂസ് അവറുകളും രാഷ്ട്രീയ ചര്‍ച്ചകളും ഇഷ്ട പരിപാടികളും ലോകത്ത് എവിടെ ഇരുന്നും കാണാവുന്ന ടിവി സോണ്‍ ആപ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ വിന്‍ഡോസ് അടക്കം ഫോണുകളിലേക്കും സേവനമെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവാസി മലയാളികള്‍ക്ക് അടക്കം സന്തോഷം പകരുന്നതാണ്. ചാനലുകളിലെ ഇഷ്ടപ്പെട്ട പരിപാടികള്‍ തരം തിരിച്ച് കാണുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ടെന്ന് ടിവി സോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഭാഷാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ട ചാനലുകള്‍ സ്മാര്‍ട്ട് ഫോണിലൂടെ വീക്ഷിക്കുന്നതിനൊപ്പം ഇഷ്ടപ്പെടുന്ന വീഡിയോകള്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യുന്നതിനുള്ള സാഹചര്യവും ടിവി സോണ്‍ ഒരുക്കുന്നു. ഈ സൗകര്യങ്ങളെല്ലാം സൗജന്യമാണ്. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചാനലുകള്‍ ടിവി സോണ്‍ ഉടന്‍ ലഭ്യമാക്കുമെന്നും അതിനായി ചാനലുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സംരംഭകര്‍ പറയുന്നു.

ഇനി മൊബൈല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യം. മൊബൈലിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡാണ് ടിവി സോണ്‍ വഴി കാണുന്ന ചാനലുകളുടെ ക്വാളിറ്റി നിര്‍ണയിക്കുക. 3ജി സ്പീഡെങ്കിലും ലഭ്യമാകുന്ന ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗിക്കുന്നതാണ് മികവാര്‍ന്ന രീതിയില്‍ വീഡിയോ കാണാന്‍ സഹായിക്കുക. വളരെ കുറച്ച് ഡേറ്റ മാത്രമേ ടിവി സോണ്‍ സേവനത്തിനായി മാറ്റിവെയ്ക്കേണ്ടതുള്ളു എന്നതും ആകര്‍ഷകമാണ്.

Top