സാന്ദ്ര തോമസ് വളര്‍ന്നത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായി.നടന്‍ വിജയ് ബാബുവുമായി തല്ലിപിരിഞ്ഞ സാന്ദ്രാ തോമസ് വിചാരിക്കുന്നതെല്ലാം നേടി. കുട്ടനാട്ടെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സാധാരണക്കാരിയുടെ സിനിമ വളര്‍ച്ച

കൊച്ചി :സാന്ദ്ര തോമസ് വളര്‍ന്നത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായിട്ട് .മറ്റുകലാപാരമ്പര്യം ഇല്ലാതെ ആരുടെയും പിന്തുണഇല്ലാതെ നിര്‍മ്മാതാവിന്റെ സ്ഥാനത്തു കയറിപ്പറ്റിയാണ് സാന്ദ്ര തോമസിന്റെ വളര്‍ച്ച . ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ളവള്‍, കണിശക്കാരി വാശിക്കാരി സാന്ദ്രയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അനവധിയാണ്. 23 വയസില്‍ സ്വന്തം വിവാഹത്തിനായി അച്ഛന്‍ സൂക്ഷിച്ചു വച്ചിരുന്ന സ്വത്ത് വിറ്റ് സാന്ദ്ര തോമസ് എന്ന കുട്ടനാട്ടുകാരി സിനിമ നിര്‍മ്മിക്കാന്‍ എത്തിയത്. അമ്മ കാഞ്ഞിരപ്പള്ളിക്കാരി. കാര്‍ഷികപാരമ്പര്യമുള്ള കുടുംബമായിരുന്നു അപ്പന്റെയും അമ്മയുടേയും. ചങ്ങനാശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണു വളര്‍ന്നത്. കീലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോയി.
തൃശൂര്‍ സെന്റ് ജോസഫ് ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പഠനത്തില്‍ ശരാശരിക്കാരിയായ അവള്‍ പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. എറണാകുളത്തെ സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ചു പരിജയപ്പെട്ട സിസ്റ്റര്‍ വിവറ്റി സാന്ദ്രയെ കലയുടെ ലോകത്തിലേയ്‌ക്കെത്തിച്ചു. ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതും ഫൂലന്‍ ദേവിയുടെ ഭര്‍ത്താവായി. ഡിഗ്രിപഠിച്ചത് ദുബായില്‍.
ശേഷം കോച്ചിയിലേയ്ക്കു മടങ്ങിവരവ്. ഈ വരവിലെ ലക്ഷ്യം സ്പ തുടങ്ങുക എന്നതായിരുന്നു. അതിനിടയില്‍ അവതാരകയാകുക എന്ന ഉദ്ദേശത്തോടെ കിരണ്‍ ടിവിയില്‍ ചെന്നു. അവിടെ വച്ചു സാന്ദ്ര വിജയ് ബാബുവിനെ പരിജയപ്പെട്ടു. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു ലക്ഷ്യം സ്പയേക്കാള്‍ വലുതാകണം എന്നു നിര്‍ദേശിച്ചു. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യം സിനിമ ഫ്രൈഡേ നിര്‍മ്മിക്കാന്‍ ഇറങ്ങി.sandra-thomas-marriage-photos-pics50
ഫ്റൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. അപ്പോഴേയ്ക്കും വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകള്‍… പിന്നീടു സാന്ദ്രയുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്നാണു നിര്‍മ്മാണ കമ്പനിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതും ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതും.ഫ്രൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. പേരുദോഷമുണ്ടാക്കാതെ തിയേറ്ററില്‍ ചിത്രങ്ങള്‍ ഓടിയതോടെ വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകള്‍.Sandra-Thomas-Actress-Producer-Unseen-Photo-Gallery
സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വില്‍സണ്‍ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു

ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്‌നമുമ്ടാക്കിയതായി സൂചനയുണ്ടായിരൂന്നു. ഇതിനിടെ കുറച്ചു നാളുകള്‍ക്കു മുമ്പാണ് സാന്ദ്രയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇതോടെ ഇരുവരും രണ്ടുവഴിക്കായി. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയില്‍പരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.sandraa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാന്ദ്രയേക്കാള്‍ പത്തു വയസ് മൂത്തയാളാണ് വിജയ്. ഭാര്യയും ഒരു കുട്ടിയുമുള്ള വിജയ് ബാബുവുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കളടക്കം എതിര്‍ത്തിരുന്നു. ഫ്രൈഡേ ഫിലിംസില്‍ സ്‌ക്രിപ്റ്റിങാണ് വിജയ് കൈകാര്യം ചെയ്തിരുന്നത്. സാന്ദ്ര പ്രൊഡക്ഷനും. ഫ്രൈഡേ ഫിലിം ഹൗസ് കമ്പനി പിളരുകയാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ കുറച്ചുദിവസങ്ങളായി സംസാരവുമുണ്ട്. അതിനിടെയാണ് തല്ല് വിവാദമുണ്ടായത്. ചെമ്പന്‍ വിനോദ് ജോസ് എഴുതി ലിജോ ജോസ് സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയാണ് പുതിയതായി ഇവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

1991ല്‍ പുറത്തിറങ്ങിയ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Top