ഗര്‍ഭിണിയായ ശേഷമുള്ള സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടിയുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്. അഭിമുഖവും നല്‍കിയിട്ടുണ്ട് താരം. താനും മാലിക്കും വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ വാസ്തവമില്ലെന്നും സാനിയ പറഞ്ഞു.
‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷുഐബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷുഐബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്‌നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹമാണ്.
ഷുഐബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷുഐ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു’ സാനിയ പറഞ്ഞു.’ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നി. കാരണം ആദ്യ മൂന്ന് മാസത്തില്‍ വളരെ സൂക്ഷിക്കണമായിരുന്നല്ലോ, ആ സമയത്തൊക്കെ ഞാന്‍ കഠിനാധ്വാനം ചെയ്ത് പരിശീലനം നടത്തുകയായിരുന്നു. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല എന്ന അറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ശാന്തമായി. എനിക്ക് മോര്‍ണിങ് സിക്കനെസൊന്നും കാര്യമായി ഉണ്ടായിരുന്നില്ല, കുറച്ച് മൂഡ് സ്വിങ്‌സ് ഒഴിച്ചാല്‍ ഞാന്‍ ദിവസം മുഴുവന്‍ ആക്ടീവായിരുന്നു’ സാനിയ പറഞ്ഞു. അഭിമുഖത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ടും നടന്നു.