സാനിയ സഖ്യത്തിന് വനിതാ ഡബിള്‍സില്‍ തോല്‍വി..

ദുബായ്: സാനിയാ മിര്‍സ സഖ്യത്തിന് ദുബായ് ഓപ്പണില്‍ തോല്‍വി. പ്രീക്വാര്‍ട്ടര്‍ ഫൈനലിലാണ് സാനിയാ-ഗാര്‍ഷിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് പുറത്തായത്. സ്‌കോര്‍: 4-6, 2-6. ചൈനയുടെ ഷെന്‍സായിസായ്-ക്രെജിസികോവ സഖ്യമാണ് ഇന്ത്യന്‍ താരത്തിന്റെ സീസണിലെ രണ്ടാം കീരീട സാധ്യത പ്രീക്വാര്‍ട്ടറില്‍ ഇല്ലാതാക്കിയത്.

രണ്ടുസെറ്റുകളിലും ആദ്യസര്‍വുകളില്‍ പോയിന്റുനേടുന്നതില്‍ വിജയിച്ചതാണ് എതിരാളികള്‍ക്ക് ഗുണമായത്. നിലവില്‍ ടൂര്‍ണ്ണമെന്റില്‍ 5-ാം സീഡായ ഷെന്‍സായി-ക്രെജിസികോവ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം മൂന്നാം സീഡായ ചൈനയുടെ സൂ യിഫാന്‍-മെലിച്ചര്‍ കൂട്ടുകെട്ടുമായിട്ടാണ്.

നാലാം റൗണ്ടില്‍ കുര്‍ദിയാറ്റ്‌സേവ-സെര്‍ബോതിനിക് സഖ്യത്തെയാണ് സാനിയ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 4-6, 10-8.പരിക്കുമൂലം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രീക്വാര്‍ട്ടറിനിടക്ക് പിന്മാറിയ സാനിയ തന്റെ മടങ്ങിവരവ് ഹൊബാര്‍ട്ട് എടിപി കിരീടം നേടിക്കൊണ്ടായിരുന്നു.

Top