ബാഹുബലി പഴങ്കഥ: ബോക്‌സോഫീസ് ഇനി ‘സഞ്ജു’ ഭരിക്കും

ഇന്ത്യന്‍ സിനിമാസ്വാദകരുടെ പള്‍സ് തിരിച്ചറിഞ്ഞ സംവിധായകനാണ് താനെന്ന് സഞ്ജുവിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ് രാജ്കുമാര്‍ ഹിറാനി. ബോളിവുഡിലെ റോമിയോ ആയിരുന്ന സഞ്ജയ് ദത്തിന്റെ ജീവിത്തത്തിലേക്ക് വെളിച്ചം വിശുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി ചിത്രത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുന്നത്.

റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് 120.06 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. റിലീസ് ചെയ് ആദ്യ ആഴ്ചാവസാനം നേടിയ കൂടുതല്‍ കളക്ഷനെന്ന സല്‍മാന്റെ റൈസ് 3, ബന്‍സാലിയുടെ പത്മാവത് എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് സഞ്ജു കടത്തിവെട്ടി. പത്മാവത് 114 കോടിയായിരുന്നു റിലീസ് ചെയ്ത ആഴ്ചയവസാനം നേടിയത്. റൈസ് 3 നേടിയത് 106 കോടിയും ആയിരുന്നു. ഇതാണ് സഞ്ജു പിന്നിലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണി വിശകലനം ചെയ്യുന്ന തരണ്‍ ആദര്‍ശ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡും സഞ്ജു കടത്തിവെട്ടിയതായി തരണ്‍ ട്വീറ്റ് ചെയ്തു. അതേസമയം ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമായ എസ്.എസ്.രാജമൗലി ചിത്രം ബാഹുബലി 2വിന്റെ റെക്കോര്‍ഡും ഹിറാനി ചിത്രം മറികടന്നു. ഒരു ഹിന്ദി ചിത്രം ഒരൊറ്റ ദിവസം കൊണ്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഞായറാഴ്ച സഞ്ജു വാരിക്കൂട്ടിയത്.

റിലീസ് ചെയ്ത മൂന്നാം ദിനം (ഞായറാഴ്ച) ബാഹുബലി നേടിയത് 46.50 കോടി രൂപയായിരുന്നു. എന്നാല്‍ ഞായറാഴ്ച 46.71 കോടി രൂപ നേടി സാക്ഷാല്‍ ബാഹുബലിയെ സഞ്ജു പിന്നിലാക്കി. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഇതുവരേയും നല്ല അഭിപ്രായങ്ങളാണ് സഞ്ജുവിനെ കുറിച്ച് ഉയരുന്നത്. അതേസമയം ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. ഇതിനു പിന്നില്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നായിരുന്നു രണ്‍ബീര്‍ സിങ്ങിന്റെ ആരാധകര്‍ പറഞ്ഞിരുന്നത്. ഇതിലെ ടോയ്ലെറ്റ് ചോരുന്ന രംഗം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ട സെന്‍സര്‍ബോര്‍ഡ്, എന്തുകൊണ്ടാണ് ചിത്രം ചോര്‍ന്നപ്പോള്‍ ഒന്നും പ്രതികരിക്കാത്തതെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

Top