ബാഹുബലി 2വിന് സിംഗപ്പൂരിൽ വൻതിരിച്ചടി; ലോക സിനിമാ വിപണിയിൽ സകല റിക്കാർഡും ഭേദിച്ച് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

സിംഗപ്പൂർ: ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമായ എസ്.എസ് രാജമൗലിയുടെ ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്.

അമിതമായ വയലൻസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി എൻസി 16 സർട്ടിഫിക്കേഷനാണ് ബാഹുബലി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ സിംഗപ്പൂർ സെൻസർ ബോർഡിനു പിടിച്ചില്ല. 16 വയസിന് താഴെയുള്ളവർക്ക് ചിത്രം കാണാനാവില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു.
ലോക സിനിമാ വിപണിയിൽ സകല റിക്കാർഡും ഭേദിച്ച് മുന്നേറുന്ന ബാഹുബലി 2വിന്‍റെ കളക്ഷൻ അടുത്തിടെ 1000 കോടി പിന്നിട്ടിരുന്നു. ലോകത്തുടനീളം ഇന്ത്യൻ സിനിമകൾ മികച്ച പ്രകടനം നടത്തുന്നതിന്‍റെ ഉദാഹരണമായി ബാഹുബലി മാറുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top