വ്ലോഗർ സനോജ് ഇസ്രായേലിന്റെ ഫേസ്ബുക് പേജ് ഹാക്ക് ചെയ്തു.

കണ്ണൂർ :വ്ലോഗർ സനോജ് ഇസ്രായേലിന്റെ ഫേസ്ബുക് പേജ് ഹാക്ക് ചെയ്തു എന്ന് പരാതി. കഴിഞ്ഞ ഇസ്രായേൽ പാലസ്‌തീൻ യുദ്ധകാലത്താണ് സനോജ് വ്ലോഗ്സ് ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്ത് ഇസ്രായേലിൽ മെയിൽ നേഴ്സ് ആയി പ്രവർത്തിച്ചിരുന്ന സനോജ് ഇസ്രായേൽ പലസ്തീൻ യുദ്ധ ഭീകരതയുടെ നേർക്കാഴ്ചകൾ തന്റെ വ്ലോഗിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടി.

പലപ്പോഴും സ്വന്തം ജീവൻ വരെ തൃണവത്കരിച്ച് ഈ ചെറുപ്പക്കാരൻ പകർത്തിയ വീഡിയോകളിലൂടെയായിരുന്നു നാട്ടിലുള്ളവർ വിവരങ്ങൾ അറിഞ്ഞിരുന്നത്. ഇസ്രായേലിൽ സേവനമനുഷ്ടിച്ചുവന്ന മലയാളികൾ അടക്കമുള്ളവരുടെ ഭീതിയും ആശങ്കയും ഇദ്ദേഹത്തിന്റെ വ്ലോഗിലൂടെ ലോകം നോക്കിക്കണ്ടു. മാധ്യമ, പൊതുപ്രവർത്തന രംഗങ്ങളിലെ പലരും സ്ഥിതി ഗതികൾ അറിയാൻ സനോജിനെ ബന്ധപ്പെട്ടിരുന്നു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിനംപ്രതി ജിഹാദികളിൽ നിന്നുൾപ്പടെ വധഭീഷണി അടക്കമുള്ള ആയിരക്കണക്കിന് ഭീഷണികളെയും അതുമൂലം ഉണ്ടായ മാനസിക സംഘർഷങ്ങളെയും അതിജീവിച്ചാണ് സനോജ് അന്ന് സത്യാവസ്ഥകൾ വെളിയിൽ കൊണ്ടുവന്നത്.

ഇടക്കാലത്ത് പിതാവിന്റെ നിര്യാണത്തെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ സനോജ് പ്രാദേശിക പ്രശ്നങ്ങൾ അടക്കമുള്ള നിരവധി വിഷയങ്ങളിൽ തന്റെ വ്ലോഗിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.

പൂളുക്കുറ്റി-നെടുമ്പുറം ചാൽ മേഖലയിൽ(കണ്ണൂർ) 2022 ഓഗസ്റ്റ് ഒന്നാം തീയതി ഉണ്ടായ ഉരുൾപൊട്ടലിന് കാരണമായ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളെകുറിച്ചുള്ള വിവരങ്ങൾ അടക്കം പുറത്തുകൊണ്ടുവന്നത് സനോജ് വ്ലോഗ്സ് ആണ്.. മറ്റു മീഡിയകൾ പ്രാധാന്യം നൽകാത്ത ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറംലോകമറിഞ്ഞത് സനോജ് vlogs വഴിയാണ്… അതേ തുടർന്നും നിരവധി ഭീഷണികൾ നിലനിൽക്കുന്നുണ്ട്… ഇതേത്തുടർന്ന് നിരവധി പരാതികൾ കേന്ദ്ര ആഭ്യന്തര വകുപ്പിലും ജില്ലയിലെയും സംസ്ഥാനത്തെയും സൈബർ പോലീസ് സ്റ്റേഷനുകളിലും നിലവിലുണ്ട്..

കഴിഞ്ഞ 15 ദിവസം മുൻപ് സനോജ് വ്ലോഗ്സിന്റെ ഫേസ്ബുക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു മറ്റു പല വീഡിയോകളും അതിലൂടെ പുറത്തു വിട്ടുകൊണ്ടിരിക്കുന്നു.
ഇതേത്തുടർന്ന് സനോജ് കേളകം പോലിസ് സ്റ്റേഷനിലും ജില്ലാ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
ദേശീയതയോട് അനുകൂലിച്ചു പ്രതികരിക്കുന്ന യൂട്യൂബർമാരെയും വോഗർമാരെയും ലക്ഷ്യമിട്ട് സൈബർ ഇടങ്ങളിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ പോലീസിന്റെയും സൈബർ സെല്ലിന്റെയും ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് തന്നെയാണ് സനോജിന്റെ പ്രതീക്ഷ.

Top