ശാന്തൻപാറയിലെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ..!! വിഷം കഴിച്ചവരുടെ നില ഗുരുതരം

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. കേസിലെ മറ്റു പ്രതികളായ റിജോഷിന്റെ ഭാര്യ ലിജിയെയും(29) ഫാം ഹൗസ് മാനേജർ വസീമിനെയും(32) വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ ഇന്നലെ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവർ വിഷം നൽകിയെന്ന് കരുതുന്ന ഇളയ മകൾ ജൊവാന(2) ഇന്നലെ മരണപ്പെട്ടിരുന്നു. ജൊവാനയ്ക്ക് വിഷം നൽകിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നു പൊലീസ് പറഞ്ഞു, മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ​ക്‌​ടോ​ബ​ർ 31 മു​ത​ൽ കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ന്‍റെ സ​മീ​പ​ത്തു നി​ർ​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ വ​സീ​മി​ന്‍റ സ​ഹോ​ദ​ര​ൻ ഫ​ഹ​ദി​നെ(25) വെ​ള്ളി​യാ​ഴ്ച ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച​തി​നും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നു​മാ​ണു ഫ​ഹ​ദി​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ജോ​ഷി​നെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ചു ബ​ന്ധു​ക്ക​ൾ ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ ലി​ജി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യാ​ണു മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ളി​ച്ച​ത് വ​സീ​മി​ന്‍റെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തി​നി​ടെ, റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള സൂ​ച​ന​ക​ൾ കി​ട്ടു​ക​യും പോ​ലീ​സ് ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ലി​ജി​യും വ​സീ​മും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ ക​ഴി​ഞ്ഞ നാ​ലി​ന് ഇ​രു​വ​രും കു​ട്ടി​യു​മാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം താ​ൻ​ത​ന്നെ ന​ട​ത്തി​യ​താ​ണെ​ന്നു പ​റ​യു​ന്ന വ​സി​മി​ന്‍റെ വീ​ഡി​യോ പി​ന്നീ​ട് പു​റ​ത്തു​വ​ന്നി​രു​ന്നു.

Top