നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നുവിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നതെന്ന് ഓർക്കുക :ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരണവുമായി സനുഷ

സ്വന്തം ലേഖകൻ

കണ്ണൂർ: ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ പ്രതികരണവുമായി സനുഷ മോഹൻ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും സനുഷ പറയുന്നു.

നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നതെന്നും താരം പറയുന്നു.

സനുഷയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാൻ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓർക്കുക,’

ബാലതാരമായി സിനിമയിലേക്ക് ചുവടുവെയ്ക്കുകയും നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങുകയും ചെയ്ത നടിയാണ് സനുഷ. തെലുങ്ക് സിനിമയായ ജേഴ്‌സിയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.

Top