ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ,സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വെച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് സാറാജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വിവാദ സുവിശേഷകന്‍ തങ്കു ബ്രദറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം സംസ്ഥാന ഘടകത്തില്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സോംനാഥ് ഭാരതിയുടെ നീക്കത്തെ പരസ്യമായി വിമര്‍ശിച്ച് സാറ ജോസഫ് രംഗത്തെത്തി. അതിനിടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള സാറ ജോസഫിന്റെ രാജി പാര്‍ട്ടി ദേശീയ നേതൃത്വം അംഗീകരിച്ചു.

ജനങ്ങളോടുള്ള ബാദ്ധ്യത പരമപ്രധാനമാണെന്നും സംശയം തോന്നുന്ന സമീപനം നേതൃത്വം തന്നെ സ്വീകരിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നുമാണ് സാറ ജോസഫിന്റെ നിലപാട്. അഭിപ്രായവ്യത്യാസമല്ല രാജിയിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും സോംനാഥ് ഭാരതിയുടെ സന്ദര്‍ശനത്തിനെതിരേ സാറ ജോസഫ് തുറന്നടിച്ചു. സോംനാഥ് ഭാരതി വ്യക്തിപരമായ കാര്യത്തിന് വന്നതാകാം പക്ഷെ അത് തങ്കു ബ്രദര്‍ ആരെന്ന് അറിഞ്ഞുകൊണ്ടുവേണമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ കറ പുരണ്ട കാശിനോടും കറ പുരണ്ട വ്യക്തിത്വങ്ങളോടും ആം ആദ്മി പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സോംനാഥ് ഭാരതിയുടെ പല കൂടിക്കാഴ്ചകളും നടന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനുള്ള മിഷന്‍ വിസ്താര്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയാണ് രാജിയെന്നാണ് സാറ ജോസഫ് നല്‍കുന്ന വിശദീകരണം.

മിഷന്‍ വിസ്താറിന്റെ കാലാവധി കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷം പദവികള്‍ രാജിവെയ്ക്കുന്നതായി സാറ ജോസഫ് അടക്കമുളള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനങ്ങളില്‍ തുടരാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നോമിനേറ്റഡ് ഭാരവാഹികളെ മാറ്റി ജനാധിപത്യപരമായി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ് മിഷന്‍ വിസ്താര്‍.

Top