സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റി

സ​രി​ത നാ​യ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​ ഉൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. സ​രി​ത മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ​ക്ക​ലു​ണ്ട്. വ്യാഴാഴ്ചയാണ് ഉ​മ്മ​ൻ ​ചാ​ണ്ടി​ക്കും മറ്റ് നേതാക്കൾക്കും സോളാർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും എതിരേ സ​രി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ൽ​കി​യ​ത്. ദൂതൻ മുഖേന 17 പേജുള്ള പരാതിയാണ് സരിത നൽകിയിരിക്കുന്നത്. പിന്നീ‌ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഹ​മ്മ​ദ് യാ​സി​ന് പ​രാ​തി കൈ​മാ​റുകയായിരുന്നു. സ​രി​ത​യു​ടെ പ​രാ​തി​യി​ൽ തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടു​ത്ത മാ​സം ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി സം​ബ​ന്ധി​ച്ച് എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ളു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Top