കൊച്ചി:സരിത തെളിവുകള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷ വേണ്ട.ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പതിയെ പുറത്ത് വിട്ടാല്‍ മതിയെന്ന് സരിതയ്ക്ക് നിര്‍ദ്ധേശം ലഭിച്ചതായി സൂചന.എന്നാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പും ഉമ്മന്‍ചാണ്ടിയും സരിത എസ് നായരുമായി നടന്നിട്ടില്ലെന്നും പറയപ്പെടുന്നു.പക്ഷേ ഇനി മുഖ്യമന്ത്രിക്കെതിരായ പ്രധാന തെളിവുകള്‍ പുറത്ത് വിടുന്നത് കുറച്ച് കഴിഞ്ഞ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാന് സൂചന.അടുത്ത ദിവസം സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്ന സരിത ജസ്റ്റിസ് ശിവരാജന് മുന്‍പാകെ ചില രേഖകള്‍ നല്‍കുമെന്നും എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയില്ലെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍.സംസ്ഥാന രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ശ്രദ്ധിച്ച ശേഷം മാത്രമേ ഇനി തെളിവുകള്‍ സരിത പുറത്ത് വിടാന്‍ സാധ്യതയുള്ളൂ.അങ്ങിനെ വന്നാല്‍ തിരഞ്ഞെടുപ്പിനോടടുത്ത് മാത്രമേ ഇത് ഉണ്ടാകുകയുള്ളൂ.
തമ്പാനൂര്‍ രവിയും,ബെന്നി ബഹന്നാനും സരിതയുമായി സംസാരിക്കുന്ന ഫോണ്‍സംഭാഷണം പുരത്ത് വന്നിരുന്നു.സരിതയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് ഈ ശബ്ദരേഖയില്‍ തമ്പാനൂര്‍ രവി സ്ഥിരീകരിക്കുന്നുമുണ്ട്.ബിജു രാധാകൃഷണന്‍ സിഡി യാത്ര നടത്തിയ ദിവസം സരിതയെ രവി വിളിച്ചതോടെ ഇത്തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ഇനി സരിതയുടെ പക്കല്‍ ഉണ്ടോ എന്നാണ് അറിയാനുള്ളത്.
.ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍ നായരും താനുമായി ബിസിനസ് സംസാരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് സരിത സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തിയിരുന്നു.ഇനിയും തെളിവുകള്‍ ഹാജരാക്കാന്‍ സരിതക്ക് സമയം നല്‍കാനാകിലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.അടുത്ത സിറ്റിങ്ങില്‍ അങ്ങിനെ വന്നാല്‍ മുഴുവന്‍ തെളിവുകളും കമ്മീഷനില്‍ നല്‍കേണ്ടി.എന്നാല്‍ എന്താണ് തന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവെന്ന് സരുത ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.എന്തായാലും അടുത്ത മാസം തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നതോടേ സോളാര്‍ ബോംബും പൊട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.