കൊച്ചി: കത്തെഴുതിയത് താന്‍ തന്നെയാണെന്ന് സോളാർ വിവാദനായിക സരിത എസ് നായര്‍. സോളാര്‍ കേസില്‍ സരിതയുടെ കത്ത് ഗണേഷ് കുമാര്‍ തിരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തള്ളിയാണ് സരിത രംഗത്ത് വന്നിരിക്കുന്നത് . സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്.
മന്ത്രിസഭയിലേക്കു തിരിച്ചുവരാൻ കഴിയാത്തതാണു വിരോധത്തിനു കാരണമെന്നും കമ്മിഷനില്‍ ഹാജരാക്കിയ സരിതയുടെ കത്തില്‍ നാലു പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉമ്മന്‍ ചാണ്ടി കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. സോളാര്‍ കേസില്‍ വ്യാജരേഖകള്‍ ചമച്ച് കമ്മീഷൻ മുൻപാകെ ഹാജരാക്കിയ കേസില്‍ സാക്ഷിയായാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് എന്നിവരുടെ മൊഴികള്‍ കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.