ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഹൈക്കോടതിയില്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തന്നെ കക്ഷിചേര്‍ക്കണമെന്നാണ് സരിതയുടെ ആവശ്യം. ഇത് സംബന്ധിച്ച ഹര്‍ജി സരിതയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തന്നെ അപമാനിക്കുന്നതാണെന്നും സരിത പറയുന്നു.
സോളാര്‍ കമ്മീഷന്റെ ഭാഗമായിരുന്നു ഉമ്മന്‍ ചാണ്ടി. കമ്മീഷന്റെ നടപടിക്രമങ്ങളില്‍ അദേഹവും പങ്കു ചേര്‍ന്നിരുന്നു. കമ്മീഷന്റെ നടപടി ക്രമങ്ങള്‍ മാറിനിന്ന് നിരീക്ഷിച്ചിട്ട് ഇപ്പോള്‍ തിരിച്ചടിയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സരിത പറയുന്നു.
കഴിഞ്ഞ ദിവസം സ്വന്തം സര്‍ക്കാരിന്റെ തീരുമാനത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതില്‍ അപാകത സംഭവിച്ചുവെന്ന് അദേഹം പറഞ്ഞു. ഹൈക്കോടതിയിലായിരുന്നു മുന്‍ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിന്റെ തീരുമാനത്തെ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാല്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് ഈ തീരുമാനത്തെ ചോദ്യം ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷനെ നിയമിച്ച് പുറത്തിറക്കിയ മന്ത്രിസഭാ ഉത്തരവുകള്‍ പരിശോധിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ രേഖകള്‍ കോടതിയില്‍ ഹാജരാക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.