ശശാങ്ക് മനോഹര്‍ ഇനി ഇന്ത്യന്‍ ടീമിന്റെ തലതൊട്ടപ്പന്‍

അന്തരിച്ച ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായി ശശാങ്ക് മനോഹര്‍ ബിസിസിഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയിരിക്കുന്നു. ഐപിഎല്‍ വാതുവെപ്പ് സൃഷ്ടിച്ച ഒരുപിടി കോലാഹലങ്ങള്‍ക്കൊടുവില്‍ എന്‍ ശ്രീനിവാസന്‍ യുഗം അവസാനിച്ചപ്പോഴാണ് ഡാല്‍മിയ ആ പദവിയിലേക്ക് വന്നത്. എന്നാല്‍ ദീര്‍ഘകാലം അദ്ദേഹത്തിന് ആ പദവിയില്‍ ഇരിക്കാന്‍ സാധിച്ചില്ല. രണ്ടാം ഊഴത്തില്‍ ബിസിസിഐ അദ്ധ്യക്ഷനായ ശശാങ്ക മനോഹര്‍ക്ക് മുന്നില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഐപിഎല്‍ വാതുവെപ്പിന്റെ പശ്ചാത്തലത്തില്‍ കോടതി നിര്‍ദ്ദേശിച്ച ശുദ്ധീകരണക്രിയകള്‍ നടപ്പാക്കുകയാണ് പ്രധാനം. മുമ്പ് ലളിത് മോദിയെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ശശാങ്ക് മനോഹറെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രസകരമായ ചില കാര്യങ്ങള്‍ പങ്കുവെക്കാം…

1, നാഗ്പുര്‍ സ്വദേശിയായ ശശാങ്ക മനോഹര്‍ ഒരു അഭിഭാഷകനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദത്തിലേക്ക് വന്നതുവഴി 1996ലാണ് അദ്ദേഹം ക്രിക്കറ്റുമായുള്ള ബന്ധം തുടങ്ങുന്നത്.

3, ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിലെ വിഭാഗീയതയില്‍ ശരദ് പവാറിനൊപ്പം നിലകൊണ്ട വ്യക്തിയാണ് ശശാങ്ക് മനോഹര്‍

4, ശരദ് പവാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മഹാരാഷ്ട്രയിലെ അഡ്വക്കേറ്റ് ജനറലായിരുന്ന വി ആര്‍ മനോഹറുടെ മകനാണ് ശശാങ്ക്.

5, 2007 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രകടനത്തിന് അനുസരിച്ചുള്ള വേതന വ്യവസ്ഥയും കരാര്‍ സംവിധാനവും നിര്‍ദ്ദേശിച്ചത് ശശാങ്ക് മനോഹറായിരുന്നു.

6, 2007 വരെ ഒരു പാസ്‌പോര്‍ട്ട് പോലുമില്ലാതിരുന്ന ശശാങ്ക് മനോഹര്‍ ആദ്യമായി വിദേശയാത്ര നടത്തിയത് 2008ലായിരുന്നു. ദുബായില്‍ ഐസിസി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര.

7, മൊബൈല്‍ഫോണും വാച്ചും ഒപ്പം കരുത്താത്തയാളാണ് ശശാങ്ക മനോഹര്‍

Top