സംസ്ഥാനത്ത് പെട്രോളിനും ഡീസലിലും മദ്യത്തിനും വില കൂടും; ഭൂമി രജിസ്‌ട്രേഷന് തുക വർദ്ധിക്കും;  ജനത്തിന് വെല്ലുവിളിയായി സംസ്ഥാന ബജറ്റ്; കെ.എൻ ബാലഗോപാലിന്റെ ബജറ്റിലെ വിവരങ്ങൾ ഇങ്ങനെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും അടക്കം വിലകൂടുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. പെട്രോൾ ഡീസൽ എന്നിവയ്ക്ക് രണ്ടു രൂപയുടെ സെസ് ആണ് ഏർപ്പെടുത്തുന്നത്. ഇതിലൂടെ അധികമായി 702 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

വിദേശ മദ്യത്തിന് സാമൂഹികസുരക്ഷാ സെസ് ഏർപ്പെടുത്തി. മൈനിംങ് ആന്റ് ജോയോളജി റോയലിറ്റി വർദ്ധിപ്പിച്ചു. 600 കോടിയാണ് ഇതിലൂടെ സമാഹരിക്കുന്നതിന് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി തീരുവ അഞ്ച് ശതമാനമാക്കി ഉയർത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചു. ഇലക്ട്രേിക് വാഹനങ്ങൾക്കും നികുതി വർദ്ധിക്കും. സംസ്ഥാനത്ത് കെട്ടിട നികുതി വർദ്ധിപ്പിച്ച് 10000 കോടി രൂപയുടെ അധികവരുമാനമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സാമൂഹിക ക്ഷേമപെൻഷനിൽ നിന്നും അനർഹരെ ഒഴിവാക്കുമെന്നും, 62 ലക്ഷം പേർക്ക് പെൻഷൻ നൽകുമെന്നും മന്ത്രി പ്രഖ്യാപിക്കുന്നു. കേരള പൊലീസിന്റെ ആധുനിക വത്കരണത്തിന് 152 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

മുന്നോക്ക സമുദായ കോർപ്പറേഷന് വേണ്ടി 38 കോടി രൂപയും, റീ ബിൽഡ് കേരളയ്ക്ക് ബജറ്റിൽ 940 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തൊഴിൽ സംരംഭങ്ങൾക്ക് സമീപം ഡേ കെയർ സംവിധാനം ആരംഭിക്കുന്നതിന് 10 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. സാനിറ്ററി നാപ്കിനുകൾക്ക് പകരം മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി. എൻഡോ സൾഫാൻ ദുരിത ബാധിതർക്കായി 17 കോടി രൂപയും മാറ്റി വച്ചു.

Top