സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു. സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണം കാരണം. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞു.

നൂറു കണക്കിന് വീടുകളാണ് സൗദിയില്‍ നിര്‍മ്മാണത്തിലുള്ളത്. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്‌സിഡിയിലാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. ഇതോടെ വാടകക്കക് താമസിച്ചിരുന്ന സ്വദേശി കുടുംബങ്ങള്‍ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് മാറി. ഇതാണ് കെട്ടിട വാടക കുറയാനുള്ള പ്രധാന കാരണം. സ്വദേശിവത്കരണത്തോടെയും ഇരട്ടിച്ച ലെവിയോടെയുമുണ്ടായ സ്വദേശികളുടെ തിരിച്ചു പോക്കാണ് മറ്റൊരു കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ വാടക ഉയര്‍ത്തിയിരുന്ന കെട്ടിട ഉടമകള്‍ ഇപ്പോള്‍ വാടകക്കാരെ നിലനിര്‍ത്താന്‍ വാടക കുറക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. അടുത്ത വര്‍ഷം ലെവി ഇനിയും കൂടും. ഇതോടെ വന്‍ ഇടിവാകും വാടകയിലുണ്ടാവുകയെന്നാണ് സാമ്പത്തിക മാധ്യമങ്ങളുടെ കണക്ക്. പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ചേംബറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top