സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഇനി മുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം. സമൂഹമാധ്യമങ്ങിലൂടെ രാജ്യത്തെ വിദേശികള്‍ക്ക് സംവദിക്കുന്നതിനും അവസരമൊരുക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇനി മുതല്‍ സൗദിയിലെ വിദേശികള്‍ക്ക് നീതിന്യായ മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും ലഭ്യമാകുന്ന പദ്ധതിക്കാണ് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി തുടക്കം കുറിച്ചത്. നീതിന്യായ സംസ്‌കാരം ആഗോളതലത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിനകത്തും പുറത്തുമുളള മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും. നാഷണല്‍ ട്രാന്‍സ് ഫോര്‍മേഷണല്‍ പ്രോഗ്രാം 2020 എന്ന പദ്ധതിയുടെ ഭാഗമായി ജുഡീഷ്യല്‍ ‘സംഭവവികാസങ്ങളും നീതിന്യായ സംസ്‌കാരവും പ്രചരിപ്പിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ജുഡീഷ്യല്‍നിയമ വ്യവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഇംഗ്ലീഷില്‍ ട്വിറ്റര്‍ അക്കൗണ്ട് ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇംഗ്ലീഷ് സംസാരിക്കുന്നവരുമായി സംവദിക്കുന്നതിനും സോഷ്യല്‍ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിനുമായി മന്ത്രാലയം സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയത്തിലെ മീഡിയ ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ മാജിദ് അല്‍ ഖമീസ് പറഞ്ഞു.
രാജ്യത്തെ നീതിന്യായ സംവിധാനത്തെ കുറിച്ചും നിയമനടപടികളെ കുറിച്ചും ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനും സംവദിക്കുന്നതിനും സഹായകരമാകും വിധം ഡിജിറ്റല്‍സമൂഹമാധ്യമങ്ങളിലൂടെ അവസരമൊരുക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയന്ത്രണങ്ങളെയും അവകാശങ്ങളേയും സംബന്ധിച്ച് വിദേശ നിക്ഷേപകരെ അറിയിക്കുന്നതിനും കുടുംബങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും തൊഴില്‍ സമൂഹത്തിന്റെയും നിയമപരമായ അവകാശങ്ങളും കൃത്യമായി അറിയിക്കുന്നതിനും ഇത് ഉപകരിക്കുമെന്നും മാജിദ് അല്‍ ഖമീസ് പറഞ്ഞു.