മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി സൗദി ഭരണകൂടം

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രങ്ങളും സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു.

ഏപ്രില്‍ 21ന് ശേഷം പൊതുമധ്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെയാണ് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. ഇറാനിയന്‍ റഷ്യന്‍ മാധ്യമങ്ങളിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞമാസം നടന്ന ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്കു ലഭിച്ചുവെന്നാണ് ടെഹ്‌റാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കഹ്യാന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യ്തത്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് സൗദി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

Top