റിയാദ്: അറിവ് നേടാന്‍ പ്രായം ഒരു പ്രശ്‌നം അല്ലെന്ന് തെളിച്ചിരിക്കുകയാണ് സൗദി വനിത. സൗദി വനിത നൗ അല്‍ ഖഹ്താനിയാണ് തന്റെ 110-ാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ന്ന് അക്ഷരപഠനം ആരംഭിച്ചത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഇവര്‍ സ്‌കൂളില്‍ എത്തിയത്. രാജ്യത്തിന്റെ ഉരുക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് അമ്പതിലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്‌കൂളില്‍ ഹാജരാകുന്നുണ്ട്.നാല് കുട്ടികളുടെ അമ്മയാണ് ഇവര്‍. മൂത്ത ‘കുട്ടി’ക്ക് 80ഉം ഇളയ ‘കുട്ടി’ക്ക് 50 വയസ്സുമാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
താന്‍ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസുകള്‍ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകന്‍ പറഞ്ഞു.
ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതില്‍ ഞങ്ങള്‍ സന്തോഷവും അഭിമാനവും ഉള്ളതായി ഇളയമകന്‍ പറഞ്ഞു. 110 വയസ്സിനു മുകളില്‍ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നല്‍കുന്ന ഭരണാധികാരിക്ക് കുടുംബം നന്ദി പറഞ്ഞു.