
സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കാറ്റും മഴയും ശക്തം. വെള്ളിയാഴ്ച വരെ ശക്തമായ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയില്‍ ഒരാഴ്ചത്തോളമായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഇതിനൊപ്പം മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വിവിധ പ്രവിശ്യകളില്‍ ഇന്നലെ രാത്രി മഴ പെയ്തു. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ചുമക്കും ഇടയാക്കുന്നതാണ് നിലവിലെ കാലാവസ്ഥ. പൊടിക്കാറ്റ് നേരിടാന്‍ മാസ്‌ക് ധരിക്കണമെന്നും അറിയിപ്പുണ്ട്. അസീര്‍ അടക്കമുള്ള പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. മഴയിലും മഞ്ഞ് വീഴ്ചയിലും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. മഞ്ഞ് വീഴ്ചയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.