സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരാണ്. വനിതാ ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്ത് വന്നു തുടങ്ങി. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായതോടെ ഗാര്‍ഹിക തൊഴില്‍ വിസയില്‍ വനിതാ ഡ്രൈവര്‍മാരും വരും ദിവസങ്ങളില്‍ സൗദിയില്‍ എത്തും. വനിതാ ഡ്രൈവര്‍മാര്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു റിക്രൂട്ടിംഗ് കമ്പനി ഡ്രൈവിംഗ് ലൈസന്‍സുള്ള വേലക്കാരികളെ ആവശ്യപ്പെട്ടു പരസ്യം ചെയ്തു. ആയിരത്തി എണ്ണൂറു റിയാലാണ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. വീട്ടുജോലി ചെയ്യുന്നതോടൊപ്പം, മാര്‍ക്കറ്റില്‍ പോകാനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാനും, കുട്ടികളെ സ്കൂളില്‍ വിടാനുമൊക്കെ വനിതാ ഡ്രൈവര്‍മാരാണ് സുരക്ഷിതമെന്നാണ് വിലയിരുത്തല്‍.
സൗദിയില്‍ ഡ്രൈവിംഗ് അറിയുന്ന വീട്ടുജോലിക്കാരികള്‍ക്ക് ആവശ്യക്കാരേറുന്നു
Tags: saudi women drivers