ആത്മഹത്യക്ക് ശ്രമിച്ചിരുന്നുയെങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ അല്ലേ? പിസി ജോര്‍ജിനെതിരെ സയനോര

കണ്ണൂർ : കൊച്ചിയിൽ   ആക്രമിക്കപ്പെട്ട   നടിയെ നിരന്തരം അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്നത് പൂഞ്ഞാർ എം.എൽ.എ തുടരുകയാണ്. നിയമ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടെ     വിവാദ പ്രസ്താവന തുടരുന്ന  പി.സി.ജോര്‍ജ് എം.എല്‍.എ.യെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര രംഗത്ത്. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല-സയനോര ഫെയ്‌സ്ബുക്കില്‍ രൂക്ഷമായി കുറിച്ചു.

സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ട പി.സി. ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല

Top