* എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് എയുഎം 50,000 കോടി രൂപയിലേക്ക് അടുക്കുന്നു
* ആദ്യമായും അപകടം കുറഞ്ഞ നിക്ഷേപം അന്വേഷിക്കുന്നവര്‍ക്കും അനുയോജ്യമാണ് ഹൈബ്രിഡ് ഫണ്ടുകള്‍
എസ്ബിഐ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ടും ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഫണ്ടാണ്.
ഈയിടെ സമാപിച്ച എന്‍എഫ്ഒയില്‍ എസ്ബിഐ ബിഎഎഫ് മ്യൂച്ച്വല്‍ ഫണ്ട് വ്യവസായത്തിലെ എക്കാലത്തെയും ഉയര്‍ന്ന എയുഎം സമാഹരിച്ചു. സ്ഥിരമായ പുതിയ വരവുകളുടെ പിന്തുണയില്‍ ഫണ്ട് എയുഎം 20000 കോടി രൂപ കടന്നു. ഈ എന്‍എഫ്ഒയിലൂടെ ഫണ്ട് ഹൗസ് 93 ശതമാനം പിന്‍കോഡുകളും കവര്‍ ചെയ്തു. രാജ്യത്തുടനീളനീളമായി നാലു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. നിക്ഷേപക കൂട്ടായ്മയില്‍ നിന്നും ഒരു ലക്ഷം പുതിയ പാനുകള്‍ കൂട്ടിചേര്‍ത്തു.
മൂലധന വിപണിയില്‍ ശക്തമായ കുതിപ്പ് നടക്കുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും ശരിയായ അസറ്റ് അലോക്കേഷന്‍ നഷ്ടപ്പെടുത്തുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആദ്യമായി ഇറങ്ങുന്നവര്‍ക്കും അപകട സാധ്യത കുറഞ്ഞ നിക്ഷേപം അന്വേഷിക്കുന്നവര്‍ക്കും ഹൈബ്രിഡ് ഫണ്ടുകളാണ് ഏറ്റവും അനുയോജ്യമെന്ന് ഫണ്ട് ഹൗസ് വിശ്വസിക്കുന്നു. ആവശ്യകതയും റിസ്‌ക് പ്രൊഫൈലും അനുസരിച്ച് മെച്ചപ്പെട്ട റിസ്‌ക്-അഡ്ജസ്റ്റ് ചെയ്ത റിട്ടേണുകള്‍ നല്‍കാന്‍ ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് ഇക്വിറ്റി, ഡെബ്റ്റ്, ഗോള്‍ഡ് എന്നിങ്ങനെ വ്യത്യസ്ത അസറ്റ് ക്ലാസുകളുടെ ഒരു മിശ്രിതമുണ്ട്. എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് കൂടാതെ എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ടിന് എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്, എസ്ബിഐ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട്, എസ്ബിഐ ഇക്വിറ്റി സേവിങ്‌സ് ഫണ്ട്, എസ്ബിഐ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്, എസ്ബിഐ ആര്‍ബിട്രേജ് ഫണ്ട് തുടങ്ങിയ ഹൈബ്രിഡ് ഫണ്ടുകളുടെയും ഓഫറുകളുണ്ട്. ഇത് ഹൈബ്രിഡ് ഫണ്ടുകളില്‍ ഇഷ്ടമനുസരിച്ചുള്ള നിക്ഷേപത്തിന് അവസരം നല്‍കുന്നു. എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് എയുഎം നിലവില്‍ 48,651 കോടി രൂപയിലെത്തി നില്‍ക്കുന്നു.