എസ്.ബി.ഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്…! ഡിജിറ്റൽ സേവനങ്ങളിൽ ഇന്ന് തടസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : എസ്.ബി.ഐ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ന് തർസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നതിൽ ഇന്ന് തടസം നേരിടും. എൻഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ആർടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ലെന്നും നിർദ്ദേശം ഉണ്ട്.ഏപ്രിൽ 18ന് ആർടിജിഎസ് സംവിധാനം പരിഷ്‌കരിച്ചിരുന്നു. ഇന്ന് അർധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ സേവനങ്ങൾ തടസപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ എസ്ബിഐയുടെ ഐഎൻബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മെയ് 21 ന് രാത്രി മുതൽ 22 വരെ തടസം നേരിട്ടിരുന്നു.

Top