ബംഗളുരു: പോണ്‍ താരം സണ്ണി ലിയോണിനെ റോള്‍ മോഡലാക്കണമെന്ന് ബംഗളുരുവിലെ സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍. തന്റെ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് പ്രിന്‍സിപ്പാള്‍ കുമാര്‍ ഠാക്കൂര്‍ ഇപ്രകാരം ഉപദേശിച്ചത്. വിദ്യാര്‍ത്ഥിനി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ബോയ് ഫ്രണ്ട് ഉണ്ടാകണമെന്നും സെക്‌സ് ടോയ്സ് ഉപയോഗിക്കണമെന്നും ഉപദേശിച്ചതായും പരാതിയില്‍ പറയുന്നു. എന്നെ ഇടയ്ക്കിടെ വന്ന് കാണണം. ഞാന്‍ നിനക്ക് ധാര്‍മ്മിക പിന്തുണയും സാമ്പത്തികവും നല്‍കാം. ഇല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കില്ല എന്ന രീതിയില്‍ ഠാക്കൂര്‍ ഭിഷണിപ്പെടുത്തിയിട്ടുമുണ്ട്.
റിപ്പബ്ലിക് ദിനത്തിന്റെ അന്ന് വൈകിട്ടാണ് സംഭവം നടന്നത്. തുടര്‍ന്ന് ഠാക്കൂറിനെതിരെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി. ഫിസിക്സ് അധ്യാപകനായ ഷണ്‍മുഖമാണ് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ എത്തിച്ചതെന്ന് പോലീസ് എഫ്.ഐ.ആര്‍ പറയുന്നു. പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഡി.പി.ഐയുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സിലിംഗ് ആരംഭിച്ചു.
വിദ്യാര്‍ത്ഥിനി പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഠാക്കൂറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. സ്‌കൂളിലെ ഒരു ജീവനക്കാരന്‍ ഡി.സി.പിക്ക് എഴുതിയ കത്തില്‍ ഠാക്കൂറിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പെണ്‍കുട്ടികളോട് ഇയാള്‍ ലൈംഗിക ചുവയുള്ള വര്‍ത്തമാനം പറയുന്നതായാണ് കത്തില്‍ പറയുന്നത്.