യൂണിഫോം ധരിച്ചില്ല; 11 കാരിയോട് സ്കൂൾ അധികൃതർ ചെയ്ത ക്രൂരത

യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് അ‍ഞ്ചാം ക്ലാസുകാരിയെ ആൺകുട്ടികളുടെ ശൗചാലയത്തിൽ അയച്ചതായി പരാതി.ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. സംഭവം വിശദീകരിച്ച് കുട്ടി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് അധ്യാപകർ ചേർന്ന് തന്നെ ശിക്ഷിക്കുകയായിരുന്നു. രാവിലെ ക്ലാസിലേക്ക് പോകുന്ന വഴി യിൽ പിടി ടീച്ചര്‍ തന്നെ യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് തടഞ്ഞു വച്ചിരുന്നു. തുടർന്ന് അവര്‍ എന്നെ വഴക്കുപറയാന്‍ തുടങ്ങി. ഞാന്‍ പേടിച്ചുപോയത് കാരണം ഒന്നും പറഞ്ഞില്ല. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇംഗ്ലീഷ് ടീച്ചറും തെലുഗു ടീച്ചറും ഉണ്ടായിരുന്നു. ഇവള്‍ക്കെങ്ങനെ യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വരാന്‍ കഴിഞ്ഞു, എന്നിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നില്‍ക്കുന്നത് കണ്ടില്ലേ എന്ന് അധ്യാപകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇവളെ നമുക്ക് ആണ്‍കുട്ടികളുടെ ശൗചാലയത്തിലേക്ക് വിടാമെന്നും അവര്‍ പറഞ്ഞു. എല്ലാ കുട്ടികളും ഇതുകണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി പറഞ്ഞു. അഞ്ച് മിനിറ്റോളം ആണ്‍കുട്ടികളുടെ ബാത്ത് റൂമിൽ പെണ്‍കുട്ടി നിന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ പെണ്‍കുട്ടി സോഷ്യല്‍ സ്റ്റഡീസ് അധ്യാപികയോട് അലക്കിയിട്ട യൂണഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്‌കൂള്‍ ഡയറിയില്‍ അമ്മ എഴുതി നല്‍കിയിരുന്നതായും പറഞ്ഞു. അധ്യാപകരോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും ഡയറി പരിശോധിക്കാന്‍ തയ്യാറായിരുന്നില്ല.സംഭവത്തിനു ശേഷം ഭയം മൂലം വിദ്യാര്‍ഥിനി സ്‌കൂളിലേയ്ക്ക് പോകാന്‍ തയ്യാറായിരുന്നില്ല. അധ്യപാകർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിട്ടുണ്ട്. പോസ്കോ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പട്ടു. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.

Top