കോൺഗ്രസിൽ യുവനിര ഇല്ലാതാക്കാൻ ബിജെപി !!സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തും !!സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും.കോൺഗ്രസിന് ബാധ്യതയായി സോണിയ !!

ന്യുഡൽഹി : കഴിവുകെട്ട സോണിയ ഗാന്ധിയുടെ നേതൃത്വം നൂറ്റാണ്ട് പാരമ്പര്യം ഉള്ള കോൺഗ്രസിന് ബാധ്യതയാവുകയാണ് .ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിനു പ്രധാന കാരണത്തെ സോണിയ ഗാന്ധിയുടെ പിടിപ്പുകേടാണ് .സിന്ധ്യക്ക് പുറമെ സച്ചിന്‍ പൈലറ്റും പാർട്ടി വിട്ട് ബിജെപിയിലെത്തും എന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് .സിന്ധ്യക്ക് സമാനമായി സീനിയര്‍ നേതൃത്വുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. അദ്ദേഹത്തെ ഇത്രയും കാലം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവഗണിക്കുകയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വലിയ വീഴ്ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. സിന്ധ്യക്ക് വലിയ ജനപിന്തുണയുണ്ടെന്നും നേതാക്കള്‍ കരുതിയിരുന്നില്ല. അത്തരമൊരു പ്രശ്‌നം മുളയിലേ നുള്ളണമായിരുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. അതുകൊണ്ടാണ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സോണിയ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ അശോക് ഗെലോട്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പാര്‍ട്ടി വിടാനുള്ള നീക്കം സച്ചിന്‍ പൈലറ്റ് സജീവമാക്കിയെന്നാണ് സൂചന. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പൈലറ്റാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഗെലോട്ട്, പൈലറ്റിനെ തീര്‍ത്തും അവഗണിച്ചെന്നാണ് വാദം. കഴിഞ്ഞ ദിവസം സിന്ധ്യയെ അനുനയിപ്പിക്കാന്‍ പൈലറ്റിനെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സിന്ധ്യയുടെ വഴി തന്നെ പൈലറ്റും തിരഞ്ഞെടുക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശോക് ഗെലോട്ടിനെ സോണിയ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ദില്ലിയിലെത്തണമെന്നാണ് നിര്‍ദേശം. സച്ചിന്‍ പൈലറ്റ് പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. രാജസ്ഥാനില്‍ വളരെ സ്വാധീനമുള്ള രത്‌ന വ്യാപാരികളായ-അറോറ കുടുംബത്തിലെ ഒരംഗത്തിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഗെലോട്ട് തീരുമാനിച്ചിരുന്നു. ഇതാണ് രാജസ്ഥാനിലെ പ്രശ്‌നത്തിന് പ്രധാന കാരണം. ഈ സീറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് മാത്രമേ നല്‍കൂ എന്നാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം.

കോട്ടയിലെ ശിശു മരണത്തില്‍ ഗെലോട്ട് സര്‍ക്കാരിനെ സച്ചിന്‍ പൈലറ്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ പോലും ഗെലോട്ട് തയ്യാറായിരുന്നില്ല. മന്ത്രിസഭയിലും ഗെലോട്ട് പക്ഷത്തിനാണ് പ്രാമുഖ്യം. നേരത്തെ തന്നെ സച്ചിന്‍ പൈലറ്റിനോട് കോണ്‍ഗ്രസ് വിടാന്‍ അനുയായികള്‍ നിര്‍ദേശിച്ചിരുന്നു. രാജസ്ഥാനില്‍ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നായിരുന്നു വോട്ടര്‍മാരുടെയും പ്രതീക്ഷ. കോണ്‍ഗ്രസിന് അവര്‍ വോട്ട് ചെയ്തതും ഇക്കാരണം കൊണ്ടായിരുന്നു. എന്നാല്‍ ഗെലോട്ട് എത്തിയത് മുതല്‍ കോണ്‍ഗ്രസിനോട് കടുത്ത എതിര്‍പ്പിലാണ് ഇവര്‍. സോണിയ ഇത് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ഇപ്പോള്‍ ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്.

ബിജെപി രാജസ്ഥാനിലും സുവര്‍ണാവസരമാണ് മുന്നില്‍ കാണുന്നത്. വസുന്ധര രാജ സിന്ധ്യ സംസ്ഥാനത്ത് ദുര്‍ബലാവസ്ഥയിലാണ്. പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരാള്‍ സംസ്ഥാനത്തില്ല. പൈലറ്റ് പാര്‍ട്ടി വിട്ടാല്‍ ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. വസുന്ധരയെ മുഖ്യമന്ത്രിയാക്കാന്‍ അമിത് ഷായ്ക്ക് ഒട്ടും താല്‍പര്യമില്ല. കോണ്‍ഗ്രസിലെ യുവനിരയും അതോടെ തകരും. രാഹുല്‍ ഗാന്ധിക്ക് ശേഷം മറ്റൊരു നേതാവ് കോണ്‍ഗ്രസില്‍ നിന്ന് വളര്‍ന്ന് വരില്ലെന്ന് ഉറപ്പിക്കാനും ബിജെപിക്ക് സാധിക്കും.

സച്ചിന്‍ പൈലറ്റ് സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞ് കേട്ടതാണ്. എന്നാല്‍ അന്ന് നേതാക്കള്‍ തന്നെ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ നിശ്ചലനായിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന് മത്സരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ ഇടപെട്ട് അത് മുടക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയില്‍ തനിക്ക് വളര്‍ച്ചയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുകയാണ്.

സച്ചിന്‍ പൈലറ്റും സിന്ധ്യയുടെ അതേ വഴി തുടരുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസിന് 1990കളില്‍ തന്നെ ആദര്‍ശം നഷ്ടമായെന്നും, അവര്‍ നരസിംഹ റാവുവിനെ അപമാനിച്ചെന്നും ഒരാള്‍ കുറിച്ചു. പൈലറ്റ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത് തെറ്റാണെന്നും, മന്ത്രിമാരെയും എംഎല്‍എമാരെയും ഒപ്പം ചേര്‍ത്ത് ബിജെപിക്കൊപ്പം ചേരണമെന്നും ഒരാള്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ എത്ര കാലം ഇവര്‍ നേതാവായി അംഗീകരിക്കുമെന്നും, സച്ചിന്‍ പൈലറ്റും വൈകാതെ തന്നെ പാര്‍ട്ടി വിടുമെന്നും മിത്ര ജോഷി കുറിച്ചു. യുവാക്കള്‍ കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്.മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടാവുകയാണ്.

Top