
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കല്‍ വടക്കേ പറമ്പില്‍ മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കാലിലും തോളിനും പരുക്കേറ്റിട്ടുണ്ട്. മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.