കൊച്ചി: സ്വാശ്രയവിഷയത്തിൽ സർക്കാരിനും മാനേജ്മെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും, സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ആരാഞ്ഞു.കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കുട്ടികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ലെന്നും കോടതി പറഞ്ഞു . ഫീസ് പ്രശ്നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു . ലളിതമായി പരിഹരിക്കേണ്ട പ്രശ്നം സങ്കീർണമാക്കി . എന്‍ആര്‍ഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിയും പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു . ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീര്‍ണമാക്കിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഹാജരാക്കാനും കോടതി എജിക്ക് നിര്‍ദേശം നല്‍കി.സ്വാശ്രയ വിഷയത്തില്‍ വിശദമായ വാദം ഹൈക്കോടതി നാളെ കേള്‍ക്കും