ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും കനത്ത തിരിച്ചടി . കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു.കോടതിയുടെ പുതിയ നിരീഷണത്തോടെ സർക്കാരിനെതിരായുള്ള വികാരത്തേക്കാൾ ജന രോഷം പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും എതിരായിരിക്കയാണ് .
അതേസമയം, കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും കോടതി തള്ളി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒകേ്ടാബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മാസം അഞ്ചിനാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.അതിനാല്‍ ഓര്‍ഡിനന്‍സിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ ഗവര്‍ണര്‍ തയ്യറായില്ല. വിദ്യാര്‍ഥികളുടെ നിവേദനങ്ങളും കണക്കിലെടുത്താണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ഓന്‍ഡിനന്‍സ് ഇറക്കിയതെന്ന് സുപ്രീകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസ് വേഗം തീർപ്പാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് കഴിഞ്ഞ മാസം അഞ്ചിനാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.