കാര്യം നിസാരമല്ല.. സെ​ന്‍​കു​മാ​റി​ന്‍റെ നി​യ​മ​നം ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട്

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടി.പി. സെന്‍കുമാറിന്‍റെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും നിയമ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സുപ്രീം കോടതി വിധി വന്നതിനുശേഷം സര്‍ക്കാരിനു ലഭിക്കുന്ന രേഖമൂലമുള്ള ആദ്യ റിപ്പോര്‍ട്ടാണ് ഇത്.sen2

സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതിയില്‍നിന്നു കേസിന്‍റെ പകര്‍പ്പ് ഇന്ന് സര്‍ക്കാരിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.പിണറായിക്കിട്ട് കോടതിയില്‍ നിന്നും പണികിട്ടാന്‍ നിയമനം വൈകിപ്പിക്കുമോ .ഇനിയും കോടതിയില്‍ തിരിച്ചടി കിട്ടിയാല്‍ അതു ഗുരുതരമാകുമെന്നും വിലയിരുത്തല്‍ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top