തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിന്റെ കാലാവധി 30 വരെ മാത്രം . പകരം ആരെ നിയമിക്കുമെന്നതാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ള ആശയക്കുഴപ്പം. സെന്‍കുമാറിന് തൊട്ടുമുമ്പ് ഡിജിപ് സ്ഥാനത്തുണ്ടായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തിരിച്ചുകൊണ്ടു വന്നേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന.സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പോലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകുന്നത്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.
നിലവില്‍ കേരളത്തില്‍ നാല് ഡിജിപി തസ്തികകളാണുള്ളത്. ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്നാഥ് ബെഹ്റ എന്നിവരാണ് ആ തസ്തികയില്‍ ഉള്ളവര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, ബിഎസ് മുഹമ്മദ് യാസിന്‍ എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും എജിയും അംഗീകരിക്കാത്തതിനെ തുടര്‍ന്ന ഇവര്‍ക്ക് എഡിജിപിയുടെ ശമ്പളമാണ് ലഭിക്കുന്നത്. സെന്‍കുമാര്‍ വിരമിക്കുന്നതോടെ ഹേമചന്ദ്രന്‍ ഡിജിപി തസ്തികയിലെത്തും.ബെഹ്റ പൊലീസ് മേധാവിയാകുന്നതോടെ ഒഴിവുവരുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഹേമചന്ദ്രനെ നിയമിക്കാനാണ് സാധ്യത. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഇവിടേക്ക് തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ല.ഐ.എം.ജി. ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തേക്ക് തിരിച്ചുവരാനിടയില്ല. വിജിലന്‍സില്‍ അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളില്‍ പരിശോധന പരാതികളില്‍ പരിശോധന നടന്നുവരികയാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന ആരോപണവും നിലനില്‍ക്കുന്നു