മുംബൈ: ഓഹരി വിപണിയിൽ വീണ്ടും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്‌സിൽ 1055 പോയന്റ് നഷ്ടത്തിൽ 57,740ലും നിഫ്റ്റി 313 പോയന്റ് താഴ്ന്ന് 17,222ലുമാണ് വ്യാപാരം നടക്കുന്നത്. പുതിയ കോവിഡ് വകഭേദത്തിന്റെ യുറോപ്പിലെ വ്യാപനവും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചിരിക്കുന്നത്.
പവർഗ്രിഡ്, സൺഫാർമ, ടിസഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതമ നഷ്ടത്തിലാണ്. ഫാർമ, ഐടി, എഫ്എംസിജി സെക്ടറുകൾമാത്രമാണ് നേട്ടത്തിൽ.
Tags: sensex